ആപ്പ്ജില്ല

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു; പാൽ കുടിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾ

പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Samayam Malayalam 17 Jan 2021, 10:06 pm
തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് പീഡനത്തിനിരയായ 16-കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
Samayam Malayalam child hand
പ്രതീകാത്മക ചിത്രം | Pixabay


73കാരനെ കഴുത്തറുത്ത ശേഷം പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ചു കൊന്നു
സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി. ഒരു വർഷം മുമ്പാണ് 22 കാരനായ അയൽവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കേസിലെ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവച്ചു കൊന്നു
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 71 കാരനും മകനും പിടിയിൽ. കുടയാൽ സ്വദേശി ബാലരാജ് (71), ഇയാളുടെ മകൻ രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. രാജിന്റെ ഭാര്യ ബന്ധുവിന്റെ പതിനൊന്നും ഏഴും വയസുള്ള പെൺകുട്ടികളെയാണ് ഇവർ ചൂഷണം ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്