ആപ്പ്ജില്ല

മോശം പെരുമാറ്റമെന്നാരോപിച്ച് നടുറോഡിൽ ഡോക്ടർക്ക് പോലീസിന്റെ ക്രൂരമർദ്ദനം

ഒരുസംഘം പോലീസുകാർ ചേർന്നാണ് സുധാകറിനെ കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. ഹൈവേയിലൂടെ വലിച്ചിഴച്ചാണ് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. സുധാകറിനെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

Samayam Malayalam 17 May 2020, 7:05 pm
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ മോശം പെരുമാറ്റമെന്നാരോപിച്ച് നടുറോഡിൽ ഡോക്ടർക്ക് പോലീസിന്റെ ക്രൂരമർദ്ദനം. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ഡോ. സുധാകർ ആണ് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. സുധാകറിനെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ആന്ധ്രാപ്രദേശിലെ അക്കയ്യപ്പാലം പ്രദേശത്താണ് സംഭവം.
Samayam Malayalam police brutally thrash doctor over alleged misbehaviour in andhra pradesh
മോശം പെരുമാറ്റമെന്നാരോപിച്ച് നടുറോഡിൽ ഡോക്ടർക്ക് പോലീസിന്റെ ക്രൂരമർദ്ദനം


ഒരുസംഘം പോലീസുകാർ ചേർന്നാണ് സുധാകറിനെ കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. ഹൈവേയിലൂടെ വലിച്ചിഴച്ചാണ് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാന്റ് മാത്രം ധരിച്ച് റോഡിൽ കിടന്ന് സഹായാഭ്യർത്ഥന നടത്തുന്ന സുധാകറിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. നടുറോഡിൽ ഒരു ഡോക്ടറെ ഇത്തരത്തിൽ മർദ്ദനിരയാക്കിയതിൽ പോലീസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് മോശമായി പെരുമാറിയതിനെ തുടർന്ന് സുധാകറിനെതിരെ നടപടിയെടുക്കുകയായിരുന്നുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം.

Also Read: സഹപ്രവർത്തകർ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രങ്ങൾ അയച്ച് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ

സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളക്കം വിമർശനമുന്നയിച്ച് രംഗത്തെത്തി. ആന്ധ്രാ സർക്കാരിനെ തെലുങ്ക് ദേശം പാർട്ടി, സിപിഐ എന്നിവർ രൂക്ഷമായി വിമർശിച്ചു. ആന്ധ്രാപ്രദേശിലെ നിലവിലെ ക്രമസമാധാനമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആരോപിച്ചു.സോഷ്യൽമീഡിയയിലടക്കം പ്രതിഷേധം ശക്തമായതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.

അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ടുമാസം മുമ്പ് സുധാകറിനെ സർക്കാർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മാർച്ചിൽ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കുമുള്ള എൻ95 മാസ്ക്കുകളുടെ അപര്യാപ്തത സംബന്ധിച്ച് സുധാകർ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ആരോഗ്യ വകുപ്പ് സുധാകറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്