ആപ്പ്ജില്ല

കൂട്ടബലാത്സം​ഗത്തിന് ഇരയായ 13കാരിയെ പോലീസ് ഉദ്യോ​ഗസ്ഥൻ പീഡിപ്പിച്ചു; മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി

ബലാൽസംഗം നടത്തിയതായി ആരോപണം ഉയർന്നിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നു. മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടത്തിയിരിക്കുന്നത്

Samayam Malayalam 4 May 2022, 3:03 pm
ലഖ്നൗ: പീഡനപരാതി നൽകാനെത്തിയ 13 കാരിയെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടത്തിയിരിക്കുന്നത്.
Samayam Malayalam crime
പ്രതീകാത്മക ചിത്രം


Also Read : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യത

ആരോപണവിധേയനായ തിലക്ധാരി സരോജ് എന്ന ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇയാളടക്കം സ്റ്റേഷനിലെ 6 പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ബലാൽസംഗം നടത്തിയതായി ആരോപണം ഉയർന്നിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നു.

സംഭവത്തിൽ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ഫയൽ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 22നാണ് കേസിനാസ്പദമായ ആദ്യ സംഭവം. പെൺകുട്ടിയുടെ അച്ഛൻ സമർപ്പിച്ചിരിക്കുന്ന പരാതി അനുസരിച്ച് പെൺകുട്ടിയെ നാലുപേർ ചേർന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ബലാൽസംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടർച്ചയായി നാല് ദിവസം ഇവർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന്, പ്രതി പെൺകുട്ടിയെ ഗ്രാമത്തിലേക്ക് തന്നെ തിരികെ കൊണ്ടുവരികയും പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ചന്ദൻ, രാജ്ഭൻ, ഹരിശങ്കർ, മഹേന്ദ്ര ചൗരസ്യ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Also Read : ഉച്ചഭാഷിണി വിവാദം: രാജ് താക്കറെ നൽകിയ സമയം അവസാനിച്ചു, മുംബൈയിൽ അതീവ ജാഗ്രത

പോലീസ് ഇൻസ്പെക്ടർ ബന്ധുവായ സ്ത്രീയ്ക്കൊപ്പം പെൺകുട്ടിയെ പറഞ്ഞയക്കുകയും ചെയ്തു. പിറ്റേന്ന്, പോലീസ് സ്റ്റേഷനിൽ നിന്നും മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വിളിച്ചുവരുത്തുകയും ചെയ്തു.

പെൺകുട്ടി പരാതി നൽകുന്നതിന് ബന്ധുവിന്റെ ഒപ്പമാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. മൊഴി രേഖപ്പെടുത്തായി പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന്, ആ ദിവസം പൂർണമായും പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ തന്നെ തുടരുകയും ചെയ്തിരുന്നു. ഈ സമയത്ത് പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Also Read : ഭാര്യയ്ക്ക് ഭർത്താവിനെ പങ്കുവയ്ക്കാനാകില്ല: അലഹബാദ് ഹൈക്കോടതി

ഇതിന് ശേഷം, ഏപ്രിൽ 30ന് പെൺകുട്ടിയെ പോലീസ് ചൈൽഡ് ലൈന് കൈമാറുകയും ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്