ആപ്പ്ജില്ല

കൊവിഡ് കാലത്തെ പുത്തൻ മോഷണരീതി; പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയിൽനിന്ന് കവർന്നത് 780 ഗ്രാം സ്വർണം

മഹാരാഷ്ട്രയിൽ പിപിഇ ധരിച്ച് ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറി കുത്തിത്തുറന്ന് 780 ഗ്രാം സ്വർണവുമായി കവർച്ചാസംഘം കടന്നു കളഞ്ഞു. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്.

Samayam Malayalam 7 Jul 2020, 3:05 pm
സത്താര: മഹാരാഷ്ട്രയിൽ വൈറസ് രോഗബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷ വസ്ത്രം (പിപിഇ) ധരിച്ച് ജ്വല്ലറിയിൽ വൻ കവർച്ച. സത്താര ജില്ലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറി കുത്തിത്തുറന്ന് 780 ഗ്രാം സ്വർണവുമായി കവർച്ചാസംഘം കടന്നു കളഞ്ഞു. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്.
Samayam Malayalam ppe kit wear thieves looted jewellery store in maharashtra
കൊവിഡ് കാലത്തെ പുത്തൻ മോഷണരീതി; പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയിൽനിന്ന് കവർന്നത് 780 ഗ്രാം സ്വർണം


ജ്വല്ലറിയിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ കടയ്ക്കകത്തെ ജ്വല്ലറിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ച് വരികയാണ്. തൊപ്പി, മാസ്ക്, പ്ലാസ്റ്റിക് ജാക്കറ്റ്, കൈയുറ എന്നിവ ധരിച്ചാണ് കവർച്ചാസംഘം ജ്വല്ലറിയിൽ കയറിയത്. തുടർന്ന് മാസ്ക് അഴിക്കാതെ കൈയുറ ധരിച്ച് കടയ്ക്കകതെ ഷോകേയ്സിലും മറ്റും വച്ചിരുന്ന സ്വർണാഭരണങ്ങടക്കം സംഘം മോഷ്ടിക്കുകയായിരുന്നു.

Also Read: 16കാരി ഉൾപ്പടെ 9 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ 'ചെയിൻ മാൻ'; ബാംഗാളിലെ സീരിയൽ കില്ലറിന് വധശിക്ഷ

കടയുടെ ചുമരത്ത് തകർത്താണ് സംഘം അകത്തേക് കടന്നതെന്ന് കടയുട പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ജ്വല്ലറിയുടമ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും കവർച്ചക്കാരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്