ആപ്പ്ജില്ല

ഗർഭിണി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് നിഥില ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നിഥില ഭർത്താവിന്റെ അച്ഛനും രണ്ടാനമ്മക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഭർത്താവ് വിനീത് സൗദിയിലാണ് ജോലി ചെയ്യുന്നത്.

Samayam Malayalam 22 Mar 2019, 5:40 pm

ഹൈലൈറ്റ്:

  • കിടപ്പുമുറിയിലാണ് നിഥിലയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്
  • നിഥില എട്ട് മാസം ഗർഭിണിയായിരുന്നു
  • ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കളുടെ ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam death
മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ സ്വദേശിയായ ഗർഭിണി ആത്മഹത്യ ചെയ്തു. 23 കാരിയായ നിഥിലയാണ് ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ ഭർതൃവീട്ടുകാർക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നു.
ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് നിഥില ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നിഥില ഭർത്താവിന്റെ അച്ഛനും രണ്ടാനമ്മക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഭർത്താവ് വിനീത് സൗദിയിലാണ് ജോലി ചെയ്യുന്നത്. വിനീതിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിഥിലയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നിഥില നേരത്തെ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നു. സ്വന്തം വീട്ടിലായിരുന്ന നിഥിലയെ വിനീതിന്റെ അച്ഛൻ കഴിഞ്ഞ ദിവസം തിരികെ വിളിച്ചു കൊണ്ട് പോയ ശേഷമായിരുന്നു ആത്മഹത്യ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്