ആപ്പ്ജില്ല

പോത്താനിക്കാട് കൊലപാതകം: പ്രസാദിനെ കൊന്നത് താനെന്ന് സജീവൻ

പ്രസാദിനെ കൊന്നത് താൻ തന്നെയാണെന്ന് സജീവ് പോലീസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വാങ്ങിയ മദ്യം പ്രസാദ് ഒറ്റക്ക് കുടിച്ചതിലുള്ള ദേഷ്യമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സജീവൻ കുറ്റസമ്മത മൊഴി നൽകി.

Samayam Malayalam 23 Jun 2019, 1:04 pm
എറണാകുളം: കോതമംഗലം പോത്താനിക്കാട് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തൊഴിലുടമ സജീവ് കുറ്റസമ്മതം നടത്തി. പുളിന്താനം സ്വദേശി കുഴിപ്പിള്ളിൽ പ്രസാദാണ് മരിച്ചത്. പോത്താനിക്കാട് കാക്കൂച്ചിറ സജീവൻ്റെ വീടിൻ്റെ ടെറസിലാണ് പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് തകർന്ന ഒരു എയർഗൺ കണ്ടെടുത്തിരുന്നു.
Samayam Malayalam death


പ്രസാദിനെ കൊന്നത് താൻ തന്നെയാണെന്ന് സജീവ് പോലീസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വാങ്ങിയ മദ്യം പ്രസാദ് ഒറ്റക്ക് കുടിച്ചതിലുള്ള ദേഷ്യമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സജീവൻ കുറ്റസമ്മത മൊഴി നൽകി. എയർഗണ്ണുപയോഗിച്ച് പ്രസാദിന്റെ തലക്ക് പിന്നിൽ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സജീവൻ മൊഴി നൽകി.

ഇന്നലെ രാവിലെ ഒരു ഓട്ടോ ഡ്രൈവറാണ് സജീവൻ്റെ വീട്ടിൽ നിന്നും പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്. സജീവൻ്റെ വീട്ടുജോലിക്കാരനും സമീപവാസിയുമാണ് പ്രസാദ്.സംഭവസ്ഥലത്തു നിന്ന് തകര്‍ന്ന എയര്‍ഗൺ കണ്ടെടുത്തിരുന്നു. സ്ഥലത്ത് ഒരു സംഘര്‍ഷം ഉണ്ടായതിന്റെ സൂചനകളുണ്ടായിരുന്നു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സജീവനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്