ആപ്പ്ജില്ല

സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പോലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. സോളര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്

Samayam Malayalam 22 Apr 2021, 10:27 am

ഹൈലൈറ്റ്:

  • സരിത എസ് നായർ അറസ്റ്റിൽ
  • നടപടി സോളാർ തട്ടിപ്പ് കേസിൽ
  • അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്ത് നിന്ന്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam saritha s nair
സരിത എസ് നായർ (ഫയൽ ചിത്രം) PHOTO: TOI
തിരുവനന്തപുരം: സോളർ തട്ടിപ്പു കേസിൽ സരിത എസ് നായര്‍ അറസ്റ്റില്‍. സോളർ തട്ടിപ്പു കേസിൽ നിരന്തരം വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പോലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. സോളര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

Also Read : 24 മണിക്കൂറിനിടെ 3,14,835 പേർക്ക് കൊവിഡ്; മരണസംഖ്യയും ഉയർന്ന് തന്നെ

കോഴിക്കോട് കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അബ്ദുള്‍ മജീദ് എന്നയാളാണ് പരാതിക്കാരന്‍. കഴിഞ്ഞ മാസം കേസിന്‍റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.

Also Read : കേരളം ഓക്സിജൻ വിദേശ കമ്പനികൾക്ക് വിൽക്കുന്നുവെന്ന വാർത്ത വ്യാജം; വിശദീകരണവുമായി ഇപി ജയരാജൻ

സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളില്‍ സരിതയ്ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്