ആപ്പ്ജില്ല

ഏഴ് വയസുകാരിയെ ആൺകുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചു

യുപിയിലെ ഭണ്ഡയിൽ വ്യാഴാഴ്‌ച വൈകിട്ടാണ് ഏഴ് വയസുകാരിയെ 12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷമാണ് പീഡനം നടന്നത്

Samayam Malayalam 23 Jan 2021, 5:50 pm

ഹൈലൈറ്റ്:

  • ഏഴ് വയസുകാരിയെ ആൺകുട്ടികൾ പീഡിപ്പിച്ചു.
  • യുപിയിലെ ഭണ്ഡയിൽ വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം.
  • പോലീസ് അന്വേഷണം ആരംഭിച്ചു.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI
യുപി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺകുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചു. യുപിയിലെ ഭണ്ഡയിൽ വ്യാഴാഴ്‌ച വൈകിട്ടാണ് ഏഴ് വയസുകാരിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Also Read: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; കാസർകോട് മധ്യവയസ്‌കനെ മർദ്ദിച്ച് കൊന്നു

12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ വിളിച്ച് കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ആൺകുട്ടികളിൽ ഒരാളെ പിടികൂടിയതായി ഗിർവ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ അർജുൻ സിങ് പറ‍ഞ്ഞു.
പീഡനത്തിന് ഇരയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി എഎസ്‌പി മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

Also Read: അമ്മയുടെ കാമുകനെ കിഡ്നാപ്പ് ചെയ്ത് 15കാരൻ; ഒടുവിൽ ട്വിസ്റ്റ്, കുട്ടികൾ കസ്റ്റഡിയിൽ

പിടിയിലായ ആൺകുട്ടിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് അർജുൻ സിങ് പറഞ്ഞു. മറ്റ് രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എഫ് ഐ ആർ തയ്യാറാക്കി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്