ആപ്പ്ജില്ല

സ്വത്ത് തർക്കം: കോതമംഗലത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

അമ്മയെ കൊലപ്പെടുത്തിയ ശേഷം അനിൽ കുമാർ പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങി. സഹോദരിക്ക് സ്വത്ത് നൽകുമെന്ന അമ്മയുടെ വാദമാണ് അനിൽകുമാറിനെ പ്രകോപിപ്പിച്ചത്.

Samayam Malayalam 25 Aug 2019, 11:55 am
കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്ന് കോതമംഗലത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്യായനിയെയാണ് മകൻ അനിൽകുമാർ വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് കോതമംഗലം കോട്ടപ്പടി നാഗഞ്ചേരിയിലാണ് യാണ് ദാരുണമായ സംഭവമുണ്ടായത്.
Samayam Malayalam knife


അനിൽ കുമാറിന്റെ സഹോദരിക്ക് വീടും സ്ഥലവും എഴുതി നൽകുമെന്ന് അമ്മ പറഞ്ഞതാണ് കൊലപതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം അനിൽകുമാർ പോലീസിൽ കീഴടങ്ങി. ഫോറൻസിക് വിദഗ്‌ധർ നടത്തിയ തെളിവെടുപ്പിൽ പ്രതി അനിൽകുമാർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹംപോസ്റ്റുമോർട്ടത്തിന് അയക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്