ആപ്പ്ജില്ല

കടയിൽ അതിക്രമിച്ച് കയറി രത്‌നവ്യാപാരിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ബിജെപി നേതാവിൻ്റെ മകൻ, അന്വേഷണം ആരംഭിച്ച് പോലീസ്

ബുധനാഴ്‌ച ഉച്ചയ്‌ക്കാണ് മൂന്നംഗ സംഘം കടയിൽ അതിക്രമിച്ച് കയറി രത്‌നവ്യാപാരിയെ കുത്തിയത്. മോഷണശ്രമത്തിനിടെയാണോ കുത്തേറ്റതെന്ന് വ്യക്തമല്ല. നിരവധിയാളുകൾ നോക്കിനിൽക്കെയാണ് സംഭവം

Samayam Malayalam 3 Sept 2020, 2:18 pm
മാർഗോവ: മൂന്നംഗ സംഘം കടയിൽ അതിക്രമിച്ച് കയറി രത്‌നവ്യാപാരിയെ കുത്തിക്കൊന്നു. ഗോവയിലെ മാർഗാവോയിലെ തിരക്കേറിയ സ്ഥലത്ത് പ്രവർത്തിക്കുന്ന കടയിലാണ് ആക്രമണം ഉണ്ടായത്. സംസ്ഥാന പാർട്ടി മഹിളാ മോർച്ച മുൻ പ്രസിഡൻ്റും പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കൃഷ്‌ണി വാൾക്കിന്റെ മകനായ സ്വപ്‌നിൽ വാൾക് (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: വൃന്ദാവനിൽ ഉക്രെയ്ൻ സ്വദേശിയായ പെൺകുട്ടി പീഡനത്തിനിരയായി; പാക് സ്വദേശി പിടിയിൽ

ആക്രമത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും സൗത്ത് ഗോവ എസ്‌പി പങ്കജ് കുമാർ സിംഗ് വ്യക്തമാക്കി.

ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് മൂന്നംഗ സംഘം കടയിലെത്തിയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിനിടെ സ്വപ്‌നിൽ വാൾക്ഇവരുമായി തർക്കിച്ചു. ഇതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. ഒന്നിലധികം തവണ കുത്തേൽക്കുകയും ചെയ്‌തു. ഇവർ വെടിയുതിർത്തായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പോലീസ് നടത്തിയ പരിശോധനയിൽ കടയ്‌ക്കുള്ളിൽ നിന്നും കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയുടെ കവർ, ഇന്ത്യൻ നിർമ്മിത പിസ്‌റ്റൾ, വെടിയുണ്ടകൾ എന്നിവ കണ്ടെത്തി.

Also Read: ബിജെപി എംഎൽഎയ്ക്ക് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി, തീരുമാനം വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ

കുത്തേറ്റ സ്വപ്‌നിൽ വാൾക്ക് കടയ്‌ക്ക് പുറത്തുവരെ എത്തി. അക്രമി സംഘം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനാൽ സമീപത്തുണ്ടായിരുന്നവർക്ക് അദ്ദേഹത്തെ സഹായിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയും ചെയ്‌തു. കടയിൽ നിന്ന് മോഷണം നടന്നോ എന്ന കാര്യം വ്യക്തമല്ല. മോഷണ ശ്രമത്തിനിടെയാകാം അദ്ദേഹത്തിന് കുത്തേറ്റതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമി സംഘത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്