ആപ്പ്ജില്ല

മാൻ വേട്ടയ്ക്കിടയിൽ മൂന്നു പേർ പിടിയിൽ; ഇറച്ചി ചാക്കിൽ നിറച്ച നിലയിൽ

രണ്ട് ചാക്കുകളിലായി മ്ലാവ് ഇറച്ചിയുമായി വരികയായിരുന്നു പ്രതികൾ. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വേട്ടയ്ക്ക് ഒരു സംഘം വനത്തിൽ കടന്നതായി വനം വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Samayam Malayalam 13 May 2021, 1:51 pm

ഹൈലൈറ്റ്:

  • തോക്ക് അടക്കമുള്ളവ പിടിച്ചെടുത്തു
  • വനത്തിൽ പരിശോധന കുറഞ്ഞത് സംഘം മുതലാക്കുകയായിരുന്നു
  • പരിശോധന കർക്കശമാക്കുമെന്ന് വനം വകുപ്പ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam wayanad
പിടിയിലായ പ്രതികൾ
കൽപ്പറ്റ: തിരുനെല്ലിയിൽ മ്ലാവിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നു പേർ പിടിയിൽ. ദ്വാരക സ്വദേശി മുസ്തഫ (45), അമ്പലവയൽ സ്വദേശി പിഎം ഷഫീ‍ര്‍ (30), തരുവണ സ്വദേശി അബ്ദുൾ സാലിം (37) എന്നിവരാണ് പിടിയിലായത്.
മ്ലാവിന്റെ എൺപത് കിലോ ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും പിടിച്ചെടുത്തു. തോക്ക്, തിരകൾ, കയ‍ര്‍, വെട്ടുകത്തി, ടോ‍ര്‍ച്ച്, കയര്‍, ഇവര്‍ സഞ്ചരിച്ച ബൈക്കുകൾ എന്നിവയും പ്രതികളിൽ നിന്നും പിടിച്ചെടുത്തു. വേട്ടയ്ക്ക് ഒരു സംഘം വനത്തിൽ കടന്നതായി വനം വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

രണ്ട് ചാക്കുകളിലായാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. ഓടി രക്ഷപെടുന്നതിനിടയിൽ സംഘത്തിലെ രണ്ടു പേ‍രെ സ്ഥലത്തു വച്ചുതന്നെ പിടികൂടി. രക്ഷപെട്ട ഒരാളെ അരണപ്പാറയിൽ നിന്നാണ് പിടികൂടിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വനത്തിൽ പരിശോധന കുറഞ്ഞത് സംഘം മുതലാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. തുട‍ര്‍ന്നും പരിശോധന ക‍ര്‍ക്കശമാക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്