ആപ്പ്ജില്ല

80,000 രൂപയ്ക്ക് കുട്ടിയെ വാങ്ങി; സാമൂഹ്യ പ്രവർത്തക ഇടനിലക്കാരി; മൂന്നുപേർ അറസ്റ്റിൽ

കുഞ്ഞിനെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് യുവതി കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചത്.

Samayam Malayalam 11 Sept 2020, 3:59 pm
കോയമ്പത്തൂർ: കുഞ്ഞിനെ പണം കൊടുത്തു വാങ്ങിയ സംഭവത്തിൽ ദമ്പതികകളും സാമൂഹിക പ്രവർത്തകയും അടക്കം മൂന്നു പേർ പിടിയിൽ. കോയമ്പത്തൂരിലെ അങ്കലകുരിച്ചിയിൽ നിന്നും ദരിദ്രയായ യുവതിയിൽ നിന്നും 80,000 രൂപ കൊടുത്ത് കുഞ്ഞിനെ വാങ്ങിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
Samayam Malayalam Crime
പ്രതീകാത്മക ചിത്രം


Also Read: നേര്‍ച്ചപ്പെട്ടികള്‍ ക്ഷേത്ര മുറ്റത്ത്; മൂന്ന് പൂജാരികളെ അതിക്രൂരമായി കൊന്ന് കവര്‍ച്ചാ സംഘം

സംഭവത്തിൽ രാജേഷ് കുമാർ (43), ഭാര്യ ഗോകില (42) സാമൂഹിക പ്രവർത്തക നിർമ്മല (41) എന്നിവരെ പോലീസ് പിടികൂടി. പോദാനൂരിലെ അന്നപുരം സ്വദേശികളാണ് ദമ്പതികൾ. അലിയാറിനടുത്തുള്ള പുളിയങ്കണ്ടി സ്വദേശിയാണ് സാമൂഹിക പ്രവർത്തക. ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നുവെന്നും മൂവരും ചേർന്ന് കുട്ടിയെ വാങ്ങാൻ ശ്രമിക്കുയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ട് അങ്കലകുരിച്ചി സ്വദേശിയായ യുവതിയെ നിർമ്മല സമീപിച്ചു. ആഗസ്റ്റ് 15 നാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. സാമ്പത്തിക നില മോശമായതിനാൽ കുഞ്ഞിനെ വളർത്താൻ കഴിയുമായിരുന്നില്ലെന്നും അതിനാലാണ് കുട്ടിയെ വിൽക്കാൻ യുവതി തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Also Read: രാത്രി കാലങ്ങളിൽ മോഷണം; സെൽഫോണും ലാപ്ടോപ്പും മോഷ്ടിച്ച അംഗപരിമിതൻ പിടിയിൽ

സെപ്തംബർ എട്ടിന് നിർമ്മല യുവതിക്ക് പണം നൽകി കുഞ്ഞിനെ വാങ്ങിയ ശേഷം അന്നപുരത്ത് എത്തി ദമ്പതികൾക്ക് കൈമാറി. ആങ്കലകുരിച്ചിയിലെ ചിലർ സംഭവം അറിഞ്ഞ ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ദാരിദ്യംകൊണ്ടാണ് കുഞ്ഞിനെ വിറ്റത് എന്ന് യുവതി അധികൃതർക്ക് മൊഴി നൽകി. തുടർന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്