ആപ്പ്ജില്ല

ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

മധ്യപ്രദേശിലെ റാത്‌ലാമിലെ രാജീവ് നഗർ പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്‌ച രാതിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്

Samayam Malayalam 26 Nov 2020, 11:20 pm
റാത്‌ലാം: ഒരു കുടുംബത്തിലെ മുന്ന് പേരെ വീടുനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സലൂൺ ഉടമയായ ഗോവിന്ദ് സോളങ്കി(50) ഭാര്യ ശാർദ(45) മകൾ ദിവ്യ(21) എന്നിവരെയാണ് വ്യാഴാഴ്‌ച വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മധ്യപ്രദേശിലെ റാത്‌ലാമിലെ രാജീവ് നഗർ പ്രദേശത്താണ് സംഭവം.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: പെൺകുട്ടിയെ തുറിച്ചു നോക്കിയതിന് വഴക്ക്; അമ്മയുമായി ചേർന്ന് കൗമാരക്കാരൻ യുവാവിനെ കുത്തിക്കൊന്നു

ബുധനാഴ്‌ച രാതിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. രാവിലെ എട്ടരയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് ഗോവിന്ദും കുടുംബവും താമസിച്ചിരുന്നത്. വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികൾ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഗോവിന്ദിനെയും കുടുംബത്തെയും പരിചയമുള്ളവരാകാം കൊല നടത്തിയതെന്നും പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Also Read: ലൈംഗിക പീഡനം ചെറുത്ത 9 വയസുകാരിയെ തലയ്‌ക്കടിച്ച് കൊന്നു; 14വയസുകാരൻ പിടിയിൽ

രക്‌തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. മൂന്ന് പേരുടെയും മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനയച്ചു. ബുധനാഴ്‌ച 'ദോവോത്തായിനി ഏകാദശി' ആയതിനാൽ എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. അതിനിടെയാകും കൊലപാതകം നടന്നതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച ദിവ്യ വിദ്യാർഥിനിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്