ആപ്പ്ജില്ല

'പാസ്പോർട്ട്' കഥയിൽ വീണ് അമ്പിളി; ടിക്ക് ടോക്ക് താരം വലയിലായത് ഇങ്ങനെ

രാത്രിയിൽ വിഘ്നേഷിനെ കാണാൻ പുറപ്പെട്ട പിതാവിനെ പിന്തുടർന്നായിരുന്നു പോലീസിന്റെ നീക്കം...

Samayam Malayalam 12 Jun 2021, 8:53 pm
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക്ക് ടോക്ക് താരം വിഘ്നേഷ് കൃഷ്ണ (അമ്പിളി) യെ പോലീസ് പിടികൂടിയത് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ. കേസെടുത്തതോടെ വിഘ്നേഷ് ഒളിവിൽ പോയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വിഘ്നേഷിനെ പോലീസ് തന്ത്രപൂർവ്വം പിടികൂടിയതെന്ന് പോലീസ് പറയുന്നു.
Samayam Malayalam tik tok star vignesh krishna ambili arrested for raping and impregnate minor girl
'പാസ്പോർട്ട്' കഥയിൽ വീണ് അമ്പിളി; ടിക്ക് ടോക്ക് താരം വലയിലായത് ഇങ്ങനെ


​പരിചയപ്പെട്ടത് കഴിഞ്ഞ വർഷം


കഴിഞ്ഞ വർഷമാണ് പതിനേഴുകാരിയായ പെൺകുട്ടിയുമായി വിഘ്നേഷ് പരിചയത്തിലാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ അടുത്ത ഇരുവരും നേരിൽ കാണുകയായിരുന്നു. ആഴ്ചകൾക്കു മുമ്പ് വയറുവേദനയുണ്ടായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

​പാസ്പോർട്ട് കഥ


വിഘ്നേഷിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതോടെ മുങ്ങുകയായിരു. തൃശൂർ തിരൂരുള്ള ബന്ധുവീട്ടിലാണ് വിഘ്നേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഈ സമയത്ത് പാസ്പോർട്ടിന് വിഘ്നേഷ് അപേക്ഷിച്ചിരുന്നു. വിവരം അറിഞ്ഞ പോലീസ് പാസ്പോർട്ട് കൈപ്പറ്റണമെന്നുപറഞ്ഞ് വിഘ്നേഷിന്റെ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. പോസ്റ്റ്മാന്റെ സഹായത്തോടെയായിരുന്നു നീക്കം.

​പിന്തുടർന്ന് പിടികൂടി


പാസ്പോർട്ട് വന്നിട്ടുണ്ടെന്നറിഞ്ഞ വിഘ്നേഷിന്റെ പിതാവ് മകനെ വിവരം അറിയിക്കാൻ രാത്രി 12 മണിയോടെ ബന്ധുവീട്ടിലേക്ക് പോയി. വിഘ്നേഷിന്റെ വീട് നിരീക്ഷിക്കുകയായിരുന്ന പോലീസ് പിതാവിനെ പിന്തുടർന്നു. തുടർന്നാണ് തിരൂരിലെ വീട്ടിൽ നിന്നും വിഘ്നേഷിനെ പിടികൂടിയത്. പോക്സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്