ആപ്പ്ജില്ല

പനി മാറുന്നില്ല, കണ്ടത് മന്ത്രവാദിയെ; ദേഹത്ത് ഇരുമ്പുകമ്പി പഴുപ്പിച്ചു വെച്ചതിനെ തുടർന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിൽ

പനിയും ജലദോഷവും മൂലം സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞുമായി അമ്മയാണ് മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്.

Samayam Malayalam 17 Oct 2021, 3:19 pm
ജയ്പൂര്‍: പനി മാറാത്തതിനു പരിഹാരം കാണാനായി മന്ത്രവാദിയെ സമീപിച്ച കുടുംബം നേരിട്ടത് വലിയ ക്രൂരത. മന്ത്രവാദി ഇരുമ്പുകമ്പി പഴുപ്പിച്ചു വെച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് ദമ്പതികളുടെ ഏഴു മാസം പ്രായമുള്ള കുഞ്ഞ്. രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
Samayam Malayalam toddler in serious condition as tantrik allegedly branded him with hot iron to cure fever
പനി മാറുന്നില്ല, കണ്ടത് മന്ത്രവാദിയെ; ദേഹത്ത് ഇരുമ്പുകമ്പി പഴുപ്പിച്ചു വെച്ചതിനെ തുടർന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിൽ



കുഞ്ഞിനു പനിയും ജലദോഷവും

മധ്യപ്രദേശ് സ്വദേശിയും ജയ്പൂരിലെ ഭിൽവാരാ ദാദാബാരി കോളനിയിലെ താമസക്കാരനുമായ ശംഭു ഭീലിനാണ് ദുരനുഭവമുണ്ടായത്. ഇയാളും ഭാര്യയും നഗരത്തിൽ കൂലിപ്പണിക്കാരായി ജോലി ചെയ്യുകയാണ്. ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകനു പനിയും ജലദോഷവും മൂലം സ്ഥലത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ ഇതിനിടയിലാണ് വ്യാഴാഴ്ച ശംഭുവിൻ്റെ ഭാര്യ ഒരു മതപരമായ ചടങ്ങി ൽ പങ്കെടുക്കാനായി പോയത്. ഇവിടെ വെച്ച് പരിചയപ്പെട്ട ആരോ പനി മാറാനായി കുട്ടിയെ ഒരു മന്ത്രവാദിയുടെ അടുത്തെത്തിക്കാൻ ഉപദേശിക്കുകയായിരുന്നു. ഇവരുടെ വാക്ക് വിശ്വസിച്ച യുവതി കുട്ടിയുമായി പനിയുടെ ചികിത്സയ്ക്കായി മണ്ഡപ്യ ഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അടുത്തെത്തുകയായിരുന്നു.

കുട്ടി നേരിട്ടത് വലിയ ക്രൂരത

ഇവിടെ വെച്ച് ഇയാള്‍ ഇരുമ്പുകമ്പി പഴുപ്പിച്ച് കുട്ടിയുടെ ദേഹത്തു വെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതോടു കൂടി കുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു. ഇതോടു കൂടി കുട്ടിയെ ഉടൻ തന്നെ മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിവിധ ഐപിസി വകുപ്പുകള്‍ ചുമത്തി പോലീസ് മന്ത്രവാദിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ഒളിവിൽപ്പോയ മന്ത്രവാദിയെ കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടങ്ങിയിട്ടുണ്ട്.

മരിച്ചത് ക്രൂരമര്‍ദ്ദനത്തിൽ

ആരംഭദ ഗ്രാമത്തിൽ നിന്നുള്ള രമീല സോളങ്കി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നവരാത്രി ആഘോഷങ്ങള്‍ക്കായി ഭര്‍ത്താവ് വാലായോടൊപ്പം ഇവര്‍ ഓഘമധി ഗ്രാമത്തിൽ ബുധനാഴ്ച എത്തിയിരുന്നു. എന്നാൽ ഇവിടെ വെച്ച് ഇവര്‍ പെട്ടെന്ന് അപസ്മാരം വന്നു നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് ഇതു ശ്രദ്ധയിൽപ്പെട്ട രമേശ് സോളങ്കി എന്ന മന്ത്രവാദി ആളുകളോടു വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. കോപിഷ്ടയായ ദേവി ഇവരുടെ ദേഹത്തു കയറിയതാണെന്നും ദേവിയെ ഒഴിപ്പിക്കാനായി യുവതിയെ മര്‍ദ്ദിക്കണമെന്നും ആളുകളോടു ആവശ്യപ്പെടുകയയായിരുന്നു. തുടര്‍ന്ന് ക്രൂരമര്‍ദ്ദനമേറ്റ യുവതി മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഭീതി വിതച്ച് പെരുമഴ; സ്ഥിതിഗതികള്‍ ഗുരുതരമെന്ന് മന്ത്രി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്