ആപ്പ്ജില്ല

കെവിൻ വധക്കേസിൽ ഈ മാസം 24 ന് വിചാരണ തുടങ്ങും

കെവിന്റെത് ദുരഭിമാനക്കൊലയാണെന്ന് പരിഗണിച്ച് എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടത്.

Samayam Malayalam 6 Apr 2019, 3:38 pm
കോട്ടയം: ഈ മാസം 24ന് കെവിൻ വധക്കേസിന്റെ വിചാരണ ആരംഭിക്കും. തുടർച്ചയായി ജൂൺ ആറ് വരെ വിചാരണ നടത്താനാണ് കേസ് പരിഗണിക്കുന്ന കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനം.
Samayam Malayalam kevin case.


കെവിന്റെത് ദുരഭിമാനക്കൊലയാണെന്ന് പരിഗണിച്ച് എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടത്.

പത്ത് വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവാഹത്തിന് നീനുവിന്റെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നീനുവിന്റെ അച്ഛനും സഹോദരങ്ങളും ഉൾപ്പടെ 14 പേരാണ് പ്രതികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്