ആപ്പ്ജില്ല

നടുറോഡില്‍ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പോലീസ്; വീഡിയോ വൈറലായതോടെ നടപടി

ലോധിഖേദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പിപ്ല നര്യൻവർ ഗ്രാമത്തിലാണ് സംഭവം നടന്നത്. നടുറോഡില്‍ യുവാവിനെ രണ്ടു പോലീസുകാർ ചേർന്ന് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോ.

Samayam Malayalam 24 May 2020, 2:18 pm
ഭോപ്പാൽ: നടുറോഡില്‍ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന പോലീസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മധ്യപ്രദേശിലെ ഛിന്ദ്‍വാര ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചത്.
Samayam Malayalam two cops brutally thrash man in madhya pradesh video goes viral
നടുറോഡില്‍ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പോലീസ്; വീഡിയോ വൈറലായതോടെ നടപടി


ലോധിഖേദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പിപ്ല നര്യൻവർ ഗ്രാമത്തിലാണ് സംഭവം നടന്നത്. നടുറോഡില്‍ വച്ച് യുവാവിനെ രണ്ടു പോലീസുകാർ ചേർന്ന് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോ. യുവാവിനെ മർദ്ദിക്കുമ്പോഴുള്ള ശബ്ദവും വീഡിയോയിൽ കേള്‍ക്കാമായിരുന്നു. അടിയേറ്റ് നിലത്തുവീണിട്ടും യുവാവിനെ പോലീസുകാരൻ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിലടക്കം വീഡിയോ വൈറലായതോടെ പോലീസുകാരനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.


അതേസമയം, മദ്യപിച്ചെത്തിയ യുവാവ് പോലീസ് സംഘത്തിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിനാൽ ബലംപ്രയോഗിക്കേണ്ടിവന്നു എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ലോധിഖേദ പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ കൃഷ്ണ ഡോംഗ്രേയും കോൺസ്റ്റബിൾ ആശിഷുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇരുവർക്കെതിരെ നടപടി എടുക്കുമെന്നും എഎസ്‍പി ശശാങ്ക് ഗാർഗ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്