ആപ്പ്ജില്ല

ശരീരത്തിൽ 150 വെട്ട്; പരസ്യ മദ്യപാനം തടഞ്ഞതിന് 60 വയസുകാരനെ കൊലപ്പെടുത്തി

വീടിനു മുന്നിൽവെച്ചുള്ള മദ്യപാനം തടഞ്ഞതിനാണ് 60 കാരനെ യുവാക്കൾ അതിക്രൂരമായി കൊലപ്പെടുത്തിയത്.

Samayam Malayalam 11 Aug 2020, 9:28 pm
റായ്പൂർ: പരസ്യ മദ്യപാനം തടഞ്ഞതിന് രണ്ട് യുവാക്കൾ ചേർന്ന് 60 കാരനെ വെട്ടി കൊന്നു. 150 വെട്ടേറ്റ പാടുകളാണ് കൊല്ലപ്പെട്ട രാം ചൗഹാന്റെ ശരീരത്തിൽ കണ്ടെത്തിയത്. രാം ചൗഹാന്റെ തലയിൽ പ്രതികൾ കല്ലുകൊണ്ട് ഇടിച്ചതായും പോലീസ് കണ്ടെത്തി. ലോകേഷ് സാഹു, ദുർഘേഷ് സാഹു എന്നിവരാണ് കേസിലെ പ്രതികൾ. തിങ്കളാഴ്ചയാണ് സംഭവം.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: 'കിടക്ക പങ്കിടണമെന്ന് ആവശ്യം'; മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് യുവതിക്ക് ഭീഷണി

അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയതായിരുന്നു രാം ചൗഹാൻ. വീടിനു മുന്നിൽ രണ്ട് യുവാക്കൾ മദ്യപിക്കുന്നതായും പുകവലിക്കുന്നതായും അദ്ദേഹം കണ്ടു. ആദ്യം അവഗണിച്ചെങ്കിലും തിരികെ വരുമ്പോൾ സ്ഥലത്തു നിന്നും പോകണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു കൂട്ടാക്കാതിരുന്ന യുവാക്കൾ രാം ചൗഹാനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

Also Read: തുണിക്കടയിൽ വെച്ച് 22 കാരിയെ സഹപ്രവ‍ര്‍ത്തകൻ ബലാത്സംഗം ചെയ്തു

തുടർന്ന് രാം ചൗഹാനുമായി വീട്ടിലേക്ക് കയറിയ യുവാക്കൾ മകനെ പുറത്താക്കിയ ശേഷം അകത്തു നിന്നും വാതിൽ പൂട്ടി. തുടർന്ന് വെട്ടിയും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചും രാമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also Read: ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാ‍ര്‍

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. തങ്ങൾ മദ്യലഹരിയിലാണ് കൃത്യം നിർവ്വഹിച്ചതെന്ന് യുവാക്കൾ മൊഴി നൽകിയതായും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്