ആപ്പ്ജില്ല

ആറു വയസുകാരിയെ പീഡിപിപ്പിച്ച അജ്ഞാതനായുള്ള തെരച്ചിൽ ഊർജിതം

പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നത്.

Samayam Malayalam 30 Mar 2019, 3:24 pm

ഹൈലൈറ്റ്:

  • ചിപ്സ് പാക്കറ്റ് കാണിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്
  • കുട്ടിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി
  • ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ പീഡിപ്പിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam POCSO Rape
അന്ധേരി: ആളൊഴിഞ്ഞ സ്ഥലത്ത് ആറു വയസുകാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തു. ചിപ്‌സ് നൽകിയാണ് കുട്ടിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തത്. അന്ധേരിയിലെ ചേരി പ്രദേശത്താണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിച്ചത്.
പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നത്. പെട്ടന്നുള്ള ആക്രമണത്തിൽ ഭയന്ന് പോയ കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി രക്ഷപെട്ടു കളഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ, പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്