ആപ്പ്ജില്ല

കുറ്റമേറ്റെടുക്കാൻ രണ്ടു ലക്ഷവും ജോലിയും: അഭയകേസ് സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ

177 സാക്ഷികളെ ഉൾപ്പെടുത്തിയ കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചാണ് ഇപ്പോൾ വിചാരണ തുടങ്ങിയിരിക്കുന്നത്. ഫാദർ തോമസ് കോട്ടൂർ മഠത്തിലേക്ക് കയറി പോകുന്നത് കണ്ടുവെന്ന മൊഴിയിൽ രാജു ഉറച്ചു നിന്നു.

Samayam Malayalam 29 Aug 2019, 1:49 pm
തിരുവനന്തപുരം: സിസ്റ്റർ അഭയകൊലക്കേസ് വിചാരണക്കിടെ നിർണായക വെളിപ്പെടുത്തൽ നടത്തി മുഖ്യ സാക്ഷി രാജു. മുൻപ് കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ചിനെതിരെയാണ് രാജു വെളിപ്പെടുത്തൽ നടത്തിയത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നോട് കുറ്റമേറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായി രാജു കോടതിയിൽ പറഞ്ഞു.
Samayam Malayalam sister abhaya


രണ്ടു ലക്ഷം രൂപയും കുടുംബത്തിലുള്ളവർക്ക് ജോലിയുമാണ് ഇതിന് പ്രതിഫലമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നത്. ക്രൈം ബ്രാഞ്ചിനെതിരെ വെളിപ്പെടുത്തൽ നടത്തിയ രാജു കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ കോട്ടൂർ പടികൾ കയറി മഠത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് രാജു വിചാരണ വേളയിൽ ഇന്ന് കോടതിയിൽ പറഞ്ഞത്.

അഭയകേസിൽ 50 ാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി

സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പയസ് ടെൻത് കോൺവെന്റ് പ്രദേശത്ത് മോഷണത്തിനെത്തിയ രാജുവാണ് കേസിലെ പ്രധാന സാക്ഷി. വിചാരണക്കിടെ കഴിഞ്ഞ ദിവസം കേസിലെ അമ്പതാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു. സംഭവ ദിവസം അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതിയിൽ പറഞ്ഞത്.

എന്നാൽ, മുൻപ് ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് കിണറ്റിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നെന്നും സിസ്റ്റർ അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കിണറിനടുത്ത് കണ്ടുവെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ഈ മൊഴിയാണ് സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം മാറ്റിയത്. കോൺവെന്റിന് സമീപത്ത് താമസിക്കുന്ന സഞ്‌ജു പി. മാത്യുവും വിചാരണക്കിടെ മൊഴി മാറ്റിയിരുന്നു.

Abhaya Case: അഭയ കേസ് - ഫാ. കോട്ടൂരും സി. സെഫിയും വിചാരണ നേരിടണം

ഫാദർ തോമസ് കോട്ടൂരിന്റെ കാർ മഠത്തിന് സമീപത്ത് കണ്ടുവെന്ന് സഞ്‌ജു മുൻപ് നൽകിയ മൊഴിയാണ് സിബിഐ വിചാരണക്കിടെ മാറ്റിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 27 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 177 സാക്ഷികളെയാണ് രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തിൽ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഫാദർ.തോമസ് കോട്ടൂർ ഒന്നാം പ്രതിയും സിസ്റ്റർ സെഫി മൂന്നാം പ്രതിയുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്