ആപ്പ്ജില്ല

കൊവിഡ് കെയർ സെന്‍ററിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; രണ്ട് ഡോക്ടർമാർക്കെതിരെ കേസ്

രണ്ട് ഡോക്ടർമാർ മോശമായ രീതിയിൽ പെരുമാറുന്നെന്നും പല അവസരങ്ങളിലും തന്‍റെ ശരീരത്തിൽ മോശമായി സ്പർശിച്ചെന്നുമാണ് വനിതാ ഡോക്ടർ പോലീസിന് നൽകിയ പരാതിയിലുള്ളത്

Samayam Malayalam 28 Sept 2020, 2:50 pm
പൂനെ: വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മഹാരാഷ്ട്രയിൽ രണ്ട് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. പൂനെയിൽ ഒരു കൊവിഡ് ഫെസിലിറ്റി സെന്‍ററിലെ ഡോക്ടറാണ് സഹപ്രവർത്തകരിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ശിവജി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി ന്യൂസ്18യാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam Beds at COVID centre in Pune.
പ്രതീകാത്മക ചിത്രം


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് ഡോക്ടർമാർ മോശമായ രീതിയിൽ പെരുമാറുന്നെന്നും പല അവസരങ്ങളിലും തന്‍റെ ശരീരത്തിൽ മോശമായി സ്പർശിച്ചെന്നുമാണ് വനിതാ ഡോക്ടർ പോലീസിന് നൽകിയ പരാതിയിലുള്ളത്. വനിതാ ഡോക്ടറുടെ പരാതി ലഭിച്ചെന്ന് പോലീസും സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതരും വ്യക്തമാക്കി.

Also Read : ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ഗർഭിണിയായി; സഹോദരനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് ഡോക്ടർമാർ തന്നെ പലതവണ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു വനിതാ ഡോക്ടർ ഞങ്ങളെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.' ശിവജി നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

വിഷയത്തിൽ പ്രതികരിച്ച പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ( P M C) നിലവിലെ സാഹചര്യം പരിഗണിച്ച് ഒരു ഏജൻസി വാടകയ്‌ക്കെടുത്തവരാണ് പ്രതികളായ രണ്ട് ഡോക്ടർമാരുമെന്നാണ് പ്രതികരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പൂനെയിലുമാണ്. നഗരം കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കവെയാണ് കൊവിഡ് ഫെസിലിറ്റി സെന്‍ററിലെ ഡോക്ടറുടെ ദുരനുഭവം വാർത്തയാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്