ആപ്പ്ജില്ല

സുഹൃത്തിനൊപ്പം പോകുമ്പോൾ കാറിലെത്തിയ സംഘം യുവതിയെ പീഡനത്തിനിരയാക്കി

സുഹൃത്തിനൊപ്പം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. മൈസൂരുവിലെ ലിംഗബുദ്ധി പാളയത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ആക്രമി സംഘത്തിൽ നാലുപേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Samayam Malayalam 10 May 2019, 11:02 pm

ഹൈലൈറ്റ്:

  • വ്യാഴാഴ്ചയാണ് സംഭവം
  • സുഹൃത്തിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്
  • മദ്യലഹരിയിലായിരുന്ന സംഘം യുവതിയേയും യുവാവിനേയും ആക്രമിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mysore
മൈസൂരു: കർണ്ണാടകയിൽ മൈസൂരുവിൽ കാറിലെത്തിയ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ നില ഗുരുതരമാണ്. ലോഡ്ജിലെ ജീവനക്കാരിയാണ് ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. മൈസൂരുവിലെ ലിംഗബുദ്ധി പാളയത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
കടംവാങ്ങിയ പണം തിരികെ നൽകാൻ യുവതി ലോഡ്ജ് മാനേജരും സുഹൃത്തുമായ യുവാവിനോടൊപ്പം പോകുകയായിരുന്നു. വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് മൂത്രമൊഴിക്കാൻ യുവാവ് ബൈക്ക് നിർത്തിയപ്പോൾ അതുവഴിവന്ന കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മദ്യലഹരിയിലായിരുന്ന സംഘം യുവതിയേയും യുവാവിനേയും ആക്രമിക്കുകയായിരുന്നു.

യുവതിയുടേയും യുവാവിന്റെയും കരച്ചിൽകേട്ട് സമീപത്തെ കോളനിയിൽനിന്നും എത്തിയ ആളുകളാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെനില ഗുരുതരമാണ്. സംഭവത്തിൽ ജയപുര പോലീസ് കേസെടുത്തു.ആക്രമികളെ പിടികൂടാൻ എട്ടംഗ സംഘത്തെ നിയോഗിച്ചതായി മൈസൂരു എസ്പി വ്യക്തമാക്കി. ആക്രമി സംഘത്തിൽ നാലുപേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്