ആപ്പ്ജില്ല

ബ്ലാക്ക് മെയിലിങ്: കണ്ണില്‍ പശതേച്ച്, കഴുത്തറത്ത് പീഡകനെ കൊന്ന് യുവതി

തുടര്‍ച്ചയായ ഭീഷണി സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി മധ്യവയസ്‍കനെ വിളിച്ചു വരുത്തി. കണ്ണില്‍ പശതേച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടെങ്കിലും പോലീസ് പിടികൂടി.

Samayam Malayalam 25 Dec 2019, 6:51 pm

ഹൈലൈറ്റ്:

  • ലൈംഗികമായി പീഡിപ്പിച്ചയാളെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • പെണ്‍കുട്ടിയുടെ പ്രതികാരം ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന്
  • കണ്ണില്‍ പശതേച്ച് കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Police
പോലീസ് ഉദ്യോഗസ്ഥർ - Representative Photo / BCCL
ചെന്നൈ: ലൈംഗികമായി പീഡനത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഭീഷണി തുടര്‍ന്നയാളെ കൊലപ്പെടുത്തി 24 വയസ്സുകാരി. കണ്ണില്‍ പശ തേച്ചശേഷം 54 വയസ്സുകാരനായ പീഡകനെ കഴുത്തറത്ത് കൊലചെയ്യുകയായിരുന്നു. പ്രതി ഇപ്പോള്‍ ജയിലിലാണ്.
നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 54 വയസ്സുകാരനായ ശേഖര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് ശേഷം തുടര്‍ച്ചയായി ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഈയടുത്ത് ചെന്നൈ വാഷര്‍മെന്‍പേട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി വിവാഹത്തിന് തയാറെടുക്കുകയാണെന്ന് അറിഞ്ഞ ശേഖര്‍ വീണ്ടും ഭീഷണിയുമായി എത്തി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

തുടര്‍ച്ചയായ ഭീഷണികളാണ് കൊലപാതകം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തിരുവോട്ടിയൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ശേഖര്‍. ശേഖറിന്‍റെ സുഹൃത്തിന്‍റെ മകളാണ് പ്രതി.

വാഷര്‍മെന്‍പേട്ട് ക്രോസ് റോഡില്‍ രാത്രി ശേഖറിന്‍റെ ജഡം കണ്ട വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ശേഖറിന്‍റെ ചെയ്‍തികള്‍ അറിയാമായിരുന്നു എന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി ശേഖര്‍ കുടുംബത്തെ സഹായിച്ചിരുന്നു - ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സമ്മാനം തരാനുണ്ട് എന്ന പേരില്‍ പെണ്‍കുട്ടി ശേഖറിനെ വിളിച്ചു വരുത്തുകയായിരുന്നു. കണ്ണടയ്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശേഖര്‍ അനുസരിച്ചു. സൂപ്പര്‍ ഗ്ലൂ തേച്ചശേഷം കയ്യില്‍ കരുതിയ കത്തി കൊണ്ട് പെണ്‍കുട്ടി ശേഖറിനെ കുത്തി. ശേഖര്‍ മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം പെണ്‍കുട്ടി സ്ഥലംകാലിയാക്കി. പക്ഷേ, അധികം വൈകാതെ പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്