ആപ്പ്ജില്ല

ഉത്തർപ്രദേശ്: കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങി; ആസിഡ് കൊണ്ട് ആക്രമിച്ച് കാമുകി; യുവാവ് മരിച്ചു

നാളുകള്‍ക്ക് മുൻപ് ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. കുമാര്‍ ആശുപത്രിയിലെ ലാബ് അസിസ്റ്റന്റും പാണ്ഡെ അവിടെ തന്നെ നഴ്സുമായിരുന്നു. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

Samayam Malayalam 28 Mar 2021, 2:47 pm

ഹൈലൈറ്റ്:

  • നാളുകള്‍ക്ക് മുൻപ് ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു.
  • കുമാര്‍ ആശുപത്രിയിലെ ലാബ് അസിസ്റ്റന്റും പാണ്ഡെ അവിടെ തന്നെ നഴ്സുമായിരുന്നു.
  • ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam police01
പ്രതീകാത്മ ചിത്രം
ആഗ്ര: മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഏറെ നാളായുള്ള കാമുകന് നേരെ ആസിഡ് ആക്രമണവുമായി യുവതി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ പ്രതി വ്യാഴാഴ്ച ഉത്തർപ്രദേശിലെ ആഗ്രയിൽ ഇയാൾക്ക് ആസിഡ് എറിഞ്ഞു. ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
സോനം പാണ്ഡെ എന്ന യുവതിയാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത്. കാമുകൻ ദേവേന്ദ്ര കുമാറിന്റെ വിവാഹം മറ്റൊരു സ്ത്രീയുമായി ഒത്തുതീർപ്പായതിനെ തുടർന്നാണ് ദേവേന്ദ്ര കുമാ‍ർ ആക്രമണം നടത്തിയത്. ഏപ്രിൽ 28 നാണ് കുമാറിന്റെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്.

അതേസമയം, കുമാറും പാണ്ഡെയും തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് ആര്‍ക്കും അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നാളുകള്‍ക്ക് മുൻപ് ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. കുമാര്‍ ആശുപത്രിയിലെ ലാബ് അസിസ്റ്റന്റും പാണ്ഡെ അവിടെ തന്നെ നഴ്സുമായിരുന്നു. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, പിന്നീട് ഇരുവരും രണ്ട് ആശുപത്രികളിലേക്ക് മാറുകയും ചെയ്യുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോലി സ്ഥലം മാറിയെങ്കിലും ഭര്‍ത്താവും മകളുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ജില്ലയിലെ തന്നെ ഖണ്ടാരി എന്ന പ്രദേശത്ത് താമസിച്ചിരുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.

വീട്ടിലെ ഫാൻ നന്നാക്കുന്നതിന് വേണ്ടി വ്യാഴാഴ്ച കുമാറിനെ സോനം പാണ്ഡെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ കുമാറിനോട് സോനം വിവാഹത്തെക്കുറിച്ച് ചോദിക്കുകയും തര്‍ക്കത്തിലേക്ക് മാറുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ സോനം ആസിഡ് കുമാറിന് നേരെ ഒഴിക്കുകയായിരുന്നു.

80 ശതമാനം പൊള്ളലേറ്റ കുമാറിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരിച്ചു പോകുകയായിരുന്നു.

പ്രതിയായ സോനം പാണ്ഡെക്കും പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പ്രസക്തമായ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്