ആപ്പ്ജില്ല

മുന്‍ ഭര്‍ത്താവിന് മകളെ കാണാന്‍ അനുവദിച്ചില്ല; യുവതിയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ

10,000 ദിര്‍ഹം നഷ്ടപരിഹാരം യുവതി നല്‍കണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടെങ്കിലും വിധിയില്‍ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചു.

Samayam Malayalam 28 Dec 2020, 3:39 pm
അബുദാബി: മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നിഷേധിച്ച യുവതിയ്ക്ക് പിഴയിട്ട് അബുദാബി കോടതി. 13,000 ദിര്‍ഹം (2.6 ലക്ഷം ഇന്ത്യന്‍ രൂപ) യാണ് പിഴ വിധിച്ചത്. ഒമ്പത് തവണയാണ് മുന്‍ ഭര്‍ത്താവിന് മകളെ കാണാനുള്ള അവസരം നിഷേധിച്ചത്.
Samayam Malayalam court order
പ്രതീകാത്മക ചിത്രം


Also Read: 2021 ല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ആവശ്യമായേക്കാം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും? അറിയേണ്ടതെല്ലാം

തന്റെ അമ്മയ്ക്ക് മരിക്കുന്നതിന് മുമ്പ് കൊച്ചുമക്കളെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചപ്പോഴാണ് മുന്‍ ഭാര്യ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തത്. 100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.

Also Read: Live: ആലപ്പുഴ സിപിഎമ്മില്‍ പരസ്യ പ്രതിഷേധം; നഗരസഭാ അധ്യക്ഷ പദവിയില്‍ തര്‍ക്കം

10,000 ദിര്‍ഹം നഷ്ടപരിഹാരം യുവതി നല്‍കണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടെങ്കിലും വിധിയില്‍ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചു. യുവതിയുടെ അപ്പീല്‍ പരിഗണിച്ച കോടതി നഷ്ടപരിഹാരമായി 13,000 ദിര്‍ഹം മുന്‍ ഭര്‍ത്താവിന് യുവതി നല്‍കണമെന്ന് വിധിച്ചു. ഇതിന് പുറമെ കോടതി നടപടിയുടെ ചെലവും യുവതി വഹിക്കണമെന്ന് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്