ആപ്പ്ജില്ല

സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റാന്റിലെത്തിയ യുവതിയെ വാഗാ ബോര്‍ഡറിലെ അട്ടാരിയിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാള്‍ യുവതിയെ സമീപിച്ചത്

Samayam Malayalam 22 Nov 2020, 8:55 am
പഞ്ചാബ്: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പഞ്ചാബിലെ അട്ടാരി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയില്‍ നിന്നാണ് യുവതി സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.
Samayam Malayalam woman visiting golden temple 6 men gang raped threatened and 3 arrested in amritsar punjab
സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍


ആറ് പ്രതികളും ധാന്യ വിപണികളിലും ചൂളകളിലും ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറയുന്നു.
സുവര്‍ണ ക്ഷേത്രവും, ഗുരുദ്വാര ഷഹിദന്‍ സാഹിബും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി. സന്ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ആണ് പ്രതികളില്‍ ഒരാള്‍ യുവതിയെ സമീപിച്ചത്. വാഗാ ബോര്‍ഡറിലെ അട്ടാരിയിലെത്തിക്കാമെന്ന് പറഞ്ഞാണ് അയാള്‍ എത്തിയത്. പിന്നീട് ഇയാള്‍ക്കൊപ്പം യുവതി യാത്ര തിരിച്ചു.

Also Read: യുപിയിൽ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊന്നു; മക്കളെ കുത്തി പരിക്കേൽപ്പിച്ചു


പ്രീത് നഗറിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് ആണ് ഇയാള്‍ യുവതിയെ കൊണ്ട് പോയത്. ഇയാളും സുഹൃത്തുക്കളായ അഞ്ചുപേരും ചേര്‍ന്ന് യുവതി ബലാത്സംഗത്തിന് ഇരയാക്കി. പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലും എന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ പ്രതി യുവതിയെ അമൃത്സറിലെ ഇന്ത്യാ ഗേറ്റിൽ എത്തിച്ചു. തുടർന്ന് യുവതി പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്