ആപ്പ്ജില്ല

വിവാഹം കഴിഞ്ഞ് എട്ടുവർഷമായിട്ടും കുഞ്ഞുങ്ങളില്ല; ഭർത്താവുമായി നിരന്തര തർക്കം, യുവതി ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് എട്ടു വർഷമായിട്ടും ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി ഭർത്താവ് നിരന്തരം തർക്കത്തിലായിരുന്നു. ഒടുവിൽ ഭർത്താവിന്റെ പീഡനം സഹിക്കാനാതാകാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

Samayam Malayalam 28 Jun 2020, 12:50 pm
ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് എട്ടുവർഷമായിട്ടും കുഞ്ഞുങ്ങളില്ലെന്നാരോപിച്ച് ഭർത്താവുമായി നിരന്തര തർക്കം. ഒടുവിൽ സഹിക്കെട്ട യുവതി ആത്മഹത്യ ചെയ്തു. 32 കാരിയ ലാവണ്യ ലഹാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തെലങ്കാനയിലെ ഷംഷാബാദിലെ റല്ലഗുഡയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
Samayam Malayalam women commit suicide after continuous fight with husband over for not having kids
വിവാഹം കഴിഞ്ഞ് എട്ടുവർഷമായിട്ടും കുഞ്ഞുങ്ങളില്ല; ഭർത്താവുമായി നിരന്തര തർക്കം, യുവതി ജീവനൊടുക്കി


മരിക്കുന്നതിന് മുമ്പ് യുവതി തന്റെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയുള്ളൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന ഭർത്താവ് വെങ്കിടേശ്വർലു തന്നെ ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ലാവണ്യ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഭർത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്നും ഇത് വെങ്കിടേശ്വർലു തുറന്ന് സമ്മതിച്ചിരുന്നതായും യുവതി പറഞ്ഞു.

Also Read: ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിച്ചു തന്നില്ല; 28കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. വിവാഹം കഴിഞ്ഞ് എട്ടു വർഷമായിട്ടും ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി യുവതിയുമായി ഭർത്താവ് നിരന്തരം തർക്കത്തിലായിരുന്നു. ഒടുവിൽ ഭർത്താവിന്റെ പീഡനം സഹിക്കാനാതാകാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വീഡിയോ കാണുകയായിരുന്നു. ഇതോടെ ഇവർ വിവരം വെങ്കിടേശ്വർലുവിനെ അറിയിച്ചു. രാത്രി 11.30യോടെ മുറിയിലെത്തിയ നോക്കിയപ്പോൾ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ലാവണ്യ പങ്കുവച്ച വീഡിയോയുടെയും ആത്മഹത്യക്കുറിപ്പിന്റെയും അടിസ്ഥാനത്തിൽ വെങ്കിടേശ്വർലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്