ആപ്പ്ജില്ല

എറണാകുളത്ത് യുവാവ് വെടിയേറ്റ് മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

ഇന്നലെ രാത്രിയിലാണ് സംഭവം. പോത്താനിക്കാട് കാക്കൂച്ചിറ സജീവൻ്റെ വീടിൻ്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി.

Samayam Malayalam 22 Jun 2019, 10:45 am
Samayam Malayalam Shot Dead
കൊച്ചി: കോതമംഗലം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. പുളിന്താനം സ്വദേശി കുഴിപ്പിള്ളിൽ പ്രസാദാണ് മരിച്ചത്. പോത്താനിക്കാട് കാക്കൂച്ചിറ സജീവൻ്റെ വീടിൻ്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രിയിലാണ് സംഭവം. രാവിലെ ഒരു ഓട്ടോ ഡ്രൈവറാണ് സജീവൻ്റെ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സജീവൻ്റെ വീട്ടുജോലിക്കാരനും സമീപവാസിയുമാണ് പ്രസാദ്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. സംഭവസ്ഥലത്തു നിന്ന് തകര്‍ന്ന ഒരു എയര്‍ഗൺ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഒരു സംഘര്‍ഷം ഉണ്ടായെന്ന സൂചനകളുണ്ട്. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ സജീവനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്