തൃശൂർ: എഴുപത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് ഒളിവിൽ. തൃശൂർ മാളയിലെ പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. വൃദ്ധ വീട്ടിൽ ഒറ്റക്കുള്ള സമയത്തായിരുന്നു ആക്രമണം. മനാടൊപ്പമാണ് വൃദ്ധ കഴിഞ്ഞിരുന്നത്. മകൻ പുറത്ത് പോയ സമയത്താണ് യുവാവ് അകത്ത് കയറി വൃദ്ധയെ കടന്നു പിടിക്കാൻ ശ്രമിച്ചത്.
അയൽവാസികൾ വൃദ്ധയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. അയൽവാസികൾ എത്തിയതോടെ വൃദ്ധയെ ആക്രമിച്ച യുവാവ് ഒളിവിൽ പോയി. മാള പോലീസിൽ വൃദ്ധയുടെ ബന്ധുക്കൾ പരാതി നൽകി. ഒളിവിൽ പോയ അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.