ആപ്പ്ജില്ല

Fact check: ബലാത്സംഗം ചെയ്‌തു; മകളുടെ പരാതിയിൽ ബിജെപി നേതാവ് അറസ്‌റ്റിൽ, പ്രചരിച്ച വാർത്തയ്‌ക്ക് പിന്നിലെ സത്യം

കോൺഗ്രസിൻ്റെ ദേശീയ സെക്രട്ടറിയും സോഷ്യൽ മീഡിയ ഇൻചാർജുമായ സഖിയ ഖാൻ ആണ് ബിജെപി നേതാവ് മകളെ ബലാത്സംഗം ചെയ്‌തുവെന്ന വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്

Samayam Malayalam 31 Aug 2020, 8:46 pm
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾ ശക്തമാണ്. ബിജെപി നേതാവ് മകളെ ബലാത്സംഗം ചെയ്‌തുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. കോൺഗ്രസിൻ്റെ ദേശീയ സെക്രട്ടറിയും സോഷ്യൽ മീഡിയ ഇൻചാർജുമായ സഖിയ ഖാൻ ആണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
Samayam Malayalam പ്രചരിച്ച ട്വീറ്റ്
പ്രചരിച്ച ട്വീറ്റ്


Also Read: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു


അവകാശവാദം

മകളെ ബലാത്സംഗം ചെയ്‌ത കേസിൽ അമൃത്സറിലെ പ്രാദേശിക ബിജെപി നേതാവായ അശോക് തനേജ അറസ്‌റ്റിലായെന്നാണ് സഖിയ ഖാൻ ട്വീറ്റ് ചെയ്‌തത്. കഴിഞ്ഞ എട്ട് വർഷമായി ഇയാൾ മകളെ പീഡിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയമായ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന ആശയത്തിൻ്റെ ഭാഗമാണോ എന്നും സഖിയ ഖാൻ ചോദിക്കുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ വാർത്ത ഷെയർ ചെയ്യുകയും ചെയ്‌തു. സ്വന്തം മകളെ സുരക്ഷിതരാക്കാൻ കഴിയാത്ത ബിജെപി നേതാക്കൾക്ക് മറ്റ് പെൺകുട്ടികളോടുള്ള സമീപനവും ഇങ്ങനെയായിരിക്കുമെന്ന് ചിലർ ട്വീറ്റ് ചെയ്‌തു.

Also Read: കേരളത്തിൽ ഇന്ന് 1530 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി 1693

സത്യാവസ്ഥ എന്ത്?

ട്വീറ്റ് വൈറലായതോടെ ടൈംസ് ഫാക്‌ട് ചെക്ക് നടത്തിയ പരിശോധനയിൽ സത്യാവസ്ഥ കണ്ടെത്തി.
പ്രധാനമന്ത്രി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന ആശയം പ്രഖ്യാപിച്ചത് 2015 ജനുവരി 22ന് ആണ്. 2009 മാർച്ച് 27ന് നടന്ന സംഭവമാണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച വാർത്ത ദേശീയ ചാനലായ എൻ‌ഡി‌ടിവി റിപ്പോർട്ട് ചെയ്‌തിരുന്നു. 2009 മാർച്ച് 27ന് അഹമ്മദാബാദ് മിററിൽ നിന്നുള്ള ഒരു വാർത്തയാണിത്. വർഷങ്ങളായി പിതാവ് പീഡിപ്പിക്കുന്നുവെന്ന മകളുടെ പരാതിയിൽ അജ്‌നല പട്ടണത്തിലെ ബിജെപി ജനറൽ സെക്രട്ടറി അശോക് തനേജ എന്നയാളാണ് അറസ്‌റ്റിലായത്. സഖിയ ഖാൻ പ്രചരിപ്പിച്ച വാർത്ത ഒമ്പത് വർഷം മുൻപത്തെയാണെന്നും മനസിലാക്കാൻ കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്