ആപ്പ്ജില്ല

പ്രകാശ് കരാട്ട് ബിജെപിയിലേക്ക്? എന്താണ് യാഥാർത്ഥ്യം?

പ്രകാശ് കരാട്ട് സിപിഎം വേദികളിൽ നിന്നും അപ്രത്യക്ഷമായിട്ട് വർഷങ്ങളായെന്നും അദ്ദേഹം ബിജെപിയിൽ ചേരുമെന്നുമായിരുന്നു ചന്ദ്രികയുടെ റിപ്പോർട്ട്.

Samayam Malayalam 23 Jan 2021, 7:47 pm
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കരാട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. 'സിപിഎം വേദികളിൽ നിന്നും പ്രകാശ് കാരാട്ട് അപ്രത്യക്ഷമായിട്ട് വർഷങ്ങൾ; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്.' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഈ വാർത്തയുടെ വാസ്തവം എന്താണ്? പരിശോധിക്കാം.
Samayam Malayalam Prakash Karat
പ്രകാശ് കരാട്ട് (വലത്) |TOI


എന്തായിരുന്നു വാർത്ത?

സിപിഎം മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് സിപിഎം വേദികളിൽ നിന്നും അപ്രത്യക്ഷമായിട്ട് വർഷങ്ങളാകുന്നു. യെച്ചൂരി പാർട്ടി സെക്രട്ടറിയായ ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കാരാട്ട് സിപിഎം വേദികളിൽ നിന്നും വിട്ടു നിൽക്കുകയാണ്. കാരാട്ടിനെ പിന്തുണച്ചിരുന്ന കേരള ഘടകവും അദ്ദേഹത്തെ കയ്യൊഴിഞ്ഞതോടെയാണ് അദ്ദേഹം പാർട്ടി വേദികളിൽ നിന്നും മാറ്റിനിർത്തപ്പെട്ടത്. 2004-ൽ യുപിഎ സർക്കാരിനെ പിന്തുണയ്ക്കുമ്പോൾ 64 എംപിമാരുണ്ടായിരുന്ന സിപിഎം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങിയത് പ്രകാശ് കരാട്ടിന്റെ പിടിവാശി മൂലമാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതടക്കം കരാട്ടിന്റെ പിടിവാശിയായിരുന്നു. സംഘപരിവാറിന് വഴിയൊരുക്കാൻ നടത്തിയ ആസൂത്രിത ശ്രമമാണെന്നും ആരോപണമുണ്ട്. അതിനിടെ കരാട്ട് ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് നടന്ന മുസ്ലിം പ്രതിഷേധങ്ങൾ കരാട്ട് കണ്ടതായി ഭാവിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

എന്താണ് വാസ്തവം?

സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് പ്രകാശ് കരാട്ടിനെതിരായ വാർത്ത ചന്ദ്രിക പിൻവലിച്ചു. തുടർന്ന് ഖേദപ്രകടനവുമായി രംഗത്തെത്തി. "വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തയായതിനാലാണ് അങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചത്. തെറ്റായ വാർത്ത നൽകേണ്ടിവന്നതിൽ നിർവ്യാജം ഖേദിക്കുന്നു." എന്നാണ് ചന്ദ്രികയുടെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്