ആപ്പ്ജില്ല

Fact Check : ഹിന്ദു സന്യാസി 300 ഓളം ആളുകൾക്ക് കൊറോണ വൈറസ് നല്‍കി։ പ്രചരിക്കുന്നതിന്റെ പിന്നിലെ സത്യം എന്ത് ?

സന്യാസിക്ക് കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പുരോഹിതനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും പാല്‍ വാങ്ങിയിരുന്ന ആളുകളും അടക്കം ക്വാറന്റൈനിലാക്കി എന്നാണ് വാർത്തയിൽ പറയുന്നത്.

Samayam Malayalam 5 May 2020, 8:24 pm
കൊറോണയും അതിന്റെ വ്യാപനവും തന്നെയാണ് മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്ത. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇന്ന് പരിശോധിക്കുന്നത്.
Samayam Malayalam samayam fact check
samayam fact check


ജയ്പൂരിലെ ഒരു ഹിന്ദു സന്യാസി 300 ലേറെ ആളുകള്‍ക്ക് കൊറോണ വൈറസ് പടര്‍ത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. സന്യാസിയുടെ ഹുക്കയിലൂടെയാണ് ഇത് പകര്‍ന്നത് ഒരു ഹിന്ദി പത്രക്കുറിപ്പിന്റെ ചിത്രമടക്കം പങ്കുവച്ചാണ് ട്വിറ്ററിലൂടെ ഇത്തരത്തില്‍ ഒരു പ്രചരണം കത്തുന്നത്.

Also Read : പ്രവാസികളുമായുള്ള ആദ്യ വിമാനം ദോഹയില്‍ നിന്നും കൊച്ചിയിലേക്ക്࿒ അറിയാം വിശദവിവരങ്ങള്‍

വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച്. ജയ്പൂരിൽ ഒരു ക്ഷേത്രത്തില്‍ മറ്റ് സന്യാസിമാര്‍ക്കൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇത്തരത്തിലാണ് കൊറോണവൈറസ് പടരാന്‍ തുടങ്ങിയത് എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

കൊവിഡ് പോസിറ്റീവായ സന്യാസി ക്ഷേത്രത്തില്‍ വന്ന ഭക്തര്‍ക്കും മറ്റുള്ളവര്‍ക്കും ഹുക്ക പുകവലി വലിയിലൂടെ കൊറോണ വൈറസ് വ്യാപിപ്പിച്ചു എന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 25നാണ് ഈ വിവാദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാല്‍ വിറ്റ് ജീവിതം കഴിച്ചിരുന്ന സന്യാസിക്ക് പുകവലിക്കുന്ന ശീലവും ഉണ്ടായിരുന്നതായി മാധ്യറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന് കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പുരോഹിതനും അദ്ദേഹത്തിന്റെ കുടുംബവും പാല്‍ വാങ്ങിയിരുന്ന ആളുകളും ക്വാറന്റൈനിലായി എന്നും വാര്‍ത്തയില്‍ പറയുന്നു.



ഇസ്ലാമോഫോബിയക്കെതിരെ പോരാട്ടം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അലി സോറാബ് ആണ് ഈ റിപ്പോര്‍ട്ട് ട്വിറ്ററിലൂടെ പങ്കുവച്ചത്. അബ്ദുള്‍ കലാം എന്ന് പേരുള്ള ആളുടെ അക്കൗണ്ടില്‍ വന്ന റിപ്പോര്‍ട്ട് ഇയാള്‍ റീട്വിറ്റ് ചെയ്യുകയായിരുന്നു. അരുണിമ എന്ന യുവതിയുടെ അക്കൗണ്ടില്‍ നിന്നും ഇതേ വാര്‍ത്തയുള്ള വീഡിയോ ദൃശ്യം പങ്കുവച്ചിട്ടുണ്ട്.



സത്യാവസ്ത

പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. സർക്കാര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ (പിഐബി) രാജസ്ഥാന്‍ ഈ വിഷയത്തില്‍ ഫാക്ട് ചെക്ക് നടത്തിയിരുന്നു.

Also Read : പാകിസ്ഥാൻ യുഎഇയിൽ നിന്ന് 209 പേരെ തിരികെ എത്തിച്ചു; 105 പേർക്കും കൊവിഡ്!



ന്യൂസ് ഝാ‍ർഘണ്ഡ് എന്ന വാര്‍ത്താ പോര്‍ട്ടലിന്റെ 300 പേര്‍ക്കും കൊറോണ വൈറസ് ബാധയുണ്ടായിരിക്കുന്നത് ഈ സന്യാസിയില്‍ നിന്നും ആണെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ യാതോരും സത്യമില്ലെന്നും ജയ്പൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. പിഐബി ഝാ‍ർഘണ്ഡും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തു വന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്