ആപ്പ്ജില്ല

Fact Check : 'ചായക്കടക്കാരന്റെ എളിമയുള്ള ജീവിതം' പ്രധാനമന്ത്രിയുടെ വിമാനമെന്ന പേരിൽ കോണ്‍ഗ്രസ് എംഎല്‍എ പ്രചരിപ്പിക്കുന്നത് വ്യാജചിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. പ്രസ് ഇന്‍ഫൊർമേഷൻ ബ്യൂറോയും ഇതേ സംഭവം ഫാക്ട് ചെക്ക് നടത്തി വ്യാജ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Samayam Malayalam 2 Aug 2020, 8:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വര്‍ഷങ്ങളില്‍ നടത്തിയ വിദേശയാത്രകള്‍ ഏറെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അടക്കം വിധേയമായിരുന്നു. അതിനെ സംബന്ധിച്ച് നിരവധി വ്യാജ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്നിരുന്നു. സമാനമായ ഒരു പ്രചരണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.
Samayam Malayalam സമയം ഫാക്ട് ചെക്ക്
സമയം ഫാക്ട് ചെക്ക്


Also Read : Fact Check: കോണ്‍ഗ്രസ് ചടങ്ങിനിടെ ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം വിളി; പിന്നിലുള്ള സത്യം ഇങ്ങനെ

വാദം ഇങ്ങനെ,

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ വിമാനം എന്ന തലക്കെട്ടുമായുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റും എംഎല്‍എയുമായ ജിതു പത്വാരിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആഡംബരത്തിന്റെ അങ്ങേയറ്റമുള്ള ഒരു വിമാനത്തിന്റെ ദൃശ്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ട്വിറ്റർ പ്രചരണം



ചായ വില്‍പ്പനക്കാരന്റെ എളിമയുള്ള ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് ഹിന്ദിയിൽ എഴുതിയിരിക്കുന്നത്. മോദി മാത്രമാണ് ഇന്ന് ഈ ആര്‍ഭാഡ ജീവിതം അനുഭവിക്കുന്നതെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു.

സത്യം ഇങ്ങനെ,

പൂര്‍ണമായും തെറ്റായ പ്രചരണമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് നടത്തിയിരിക്കുന്നത്. ട്വിറ്ററില്‍ നല്‍കിയിരിക്കുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന്റേത് അല്ല. ഇത് ബോയിങ്ങ് 787 ഡ്രീംലൈനർ എന്ന വിമാനത്തിന്റെ ഉള്‍വശമാണ് എന്ന് കണ്ടെത്തി.

കണ്ടെത്തിയ മാര്‍ഗ്ഗം

കോണ്‍ഗ്രസ് നേതാവ് സമൂഹമാധ്യമങ്ങളിൽ പടര്‍ത്തിയ ചിത്രം റിവേഴ്സ് സെര്‍ച്ച് വഴി പരിശോധിച്ചപ്പോള്‍ ബിസിനസ് ഇന്‍സൈഡർ നല്‍കിയ വാ‍ർത്തയിലെ ചിത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. അതിന് പുറമെ, ഹിന്ദുസ്ഥാൻ ടൈംസും 2020 ജൂണ്‍ മാസം എട്ടിന് ഇതേ ചിത്രം സഹിതം വാര്‍ത്ത നല്‍കിയിരുന്നു.

യഥാർത്ഥ ചിത്രം


പ്രധാാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എയര്‍ ഇന്ത്യയുടെ ബി747 എന്ന വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ തന്നെയാണ് ഇത് പറത്തുന്നത് എന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സമയം ഫാക്ട് ചെക്കിന് പുറമെ, പ്രസ് ഇന്‍ഫൊർമേഷൻ ബ്യൂറോയും ഇതേ സംഭവം ഫാക്ട് ചെക്ക് നടത്തി വ്യാജ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.



Also Read : 'ഉള്ളിൽ കൊവിഡ്, പുറത്തിറങ്ങിയാൽ മര്‍ദ്ദനം'; മലയാളികള്‍ അടക്കം 7000 ഇന്ത്യൻ തൊഴിലാളികള്‍ ഇറാഖിൽ കുടുങ്ങിക്കിടക്കുന്നു

വിധി

പ്രധാനമന്ത്രിയുടെ സ്വകാര്യ വിമാനം എന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നും പങ്കുവച്ചിരിക്കന്നത് വ്യാജ ചിത്രമാണെന്ന് കണ്ടെത്തിയിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങളുടെ പുറത്താണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്