ആപ്പ്ജില്ല

Fact Check: ജമ്മുവിലെ ഓരോ റൊഹിങ്ക്യന്‍ ദമ്പതികള്‍ക്കും 10 വീതം കുട്ടികള്‍?; പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍?

ജമ്മുവിലെ റൊഹിങ്ക്യന്‍ കോളനികളില്‍ ഓരോ ദമ്പതികള്‍ക്കും 10 മുതല്‍ 12 വരെ കുട്ടികള്‍ ഉണ്ടാകുന്നെന്ന തരത്തിലാണ് പ്രചരണം.

Samayam Malayalam 27 Sept 2020, 3:58 pm
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ ജമ്മുവിലെ റൊഹിങ്ക്യന്‍ കോളനികളിലേതെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം പ്രചരിക്കുകയാണ്. ജമ്മുവിലെ റൊഹിങ്ക്യന്‍ കോളനികളില്‍ ഓരോ ദമ്പതികള്‍ക്കും 10 മുതല്‍ 12 വരെ കുട്ടികള്‍ ഉണ്ടാകുന്നെന്ന തരത്തിലാണ് പ്രചരണം. കയ്യില്‍ ഒരു വടി പിടിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ചുറ്റും നിരവധി കുട്ടികള്‍ നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്തതാണ് ഈ പരാമര്‍ശത്തിന് പിന്നില്‍. എന്നാല്‍, ഈ ചിത്രത്തിനെ പറ്റിയുള്ള സത്യാവസ്ഥ കണ്ടെത്താന്‍ സമയം ഫാക്ട് ചെക്ക് അന്വേഷണം നടത്തി. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
Samayam Malayalam fact check on photo from myanmar shared to claim every rohingya couple in jammu has 10 to 12 kids
Fact Check: ജമ്മുവിലെ ഓരോ റൊഹിങ്ക്യന്‍ ദമ്പതികള്‍ക്കും 10 വീതം കുട്ടികള്‍?; പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍?



​അവകാശവാദം:

ജമ്മുവിലെ ഓരോ റൊഹിങ്ക്യന്‍ ദമ്പതികള്‍ക്കും 10 മുതല്‍ 12 വരെ കുട്ടികള്‍ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വാട്‌സാപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കയ്യില്‍ ഒരു വടിയുമായി നില്‍ക്കുന്നയാളുടെ സമീപത്തു ചുറ്റും നിരവധി കുട്ടികള്‍ നില്‍ക്കുന്നു.

ഇത് സത്യമാണോ എന്നറിയാന്‍ സമയം ഫാക്ട് ചെക്കിന്റെ വായനക്കാരന്‍ ഞങ്ങളുടെ വാട്‌സാപ്പില്‍ ചിത്രം അയച്ചു.

ഫേസ്ബുക്ക് പേജുകളിലെ സ്ക്രീന്‍ഷോട്ട്

​സത്യം

ഈ ചിത്രം യഥാര്‍ത്ഥത്തില്‍ മ്യാന്‍മറില്‍ നിന്നുള്ളതാണ്. 2015 ലാണ് ഈ ചിത്രം എടുത്തത്. ചിത്രം പങ്കുവെച്ച ട്വിറ്റര്‍ ഉപയോക്താവിന്റെ അക്കൗണ്ട് പിന്‍വലിച്ചു.

​കണ്ടെത്തിയ മാര്‍ഗ്ഗം

ട്വീറ്റ് പങ്കുവെച്ചപ്പോള്‍ മുതല്‍ @Prof_HariOm എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ അക്കൗണ്ട് ഞങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. പിന്നീട്, അക്കൗണ്ട് പിന്‍വലിച്ചതായി കണ്ടെത്തി.

അതിനുശേഷം, കൈവശമുള്ള ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടിന്റെ പ്രധാന ഭാഗം വെട്ടിയെടുത്ത് നിരവധി പരിശോധനകള്‍ നടത്തി.

ഡെക്കാന്‍ ഹെരാള്‍ഡ് വാര്‍ത്താശകലം

2015 മെയ് 28 ന് ഡെക്കാന്‍ ഹെരാള്‍ഡ് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 'റൊഹിങ്ക്യകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് നൊബേല്‍ സമ്മാന ജേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നു' എന്ന തലക്കെട്ടില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തി.

വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് പകര്‍ത്തിയ ചിത്രമാണിത്. സിത്വേയ്ക്ക് പുറത്തുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു റൊഹിങ്ക്യന്‍ മുസ്ലിം മത അധ്യാപകന്‍ കുട്ടികള്‍ക്കായി ഖുറാനില്‍ നടത്തുന്ന ക്ലാസാണിതെന്ന് ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. മ്യാന്‍മറിലെ റാഖിന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് സിത്വേ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ചിത്രം പകര്‍ത്തിയത് റോയിറ്റേഴ്സ്

റോയിറ്റേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ഈ ചിത്രവും കണ്ടെത്തി. 2015 മെയ് 21 ന് സൂ സെയ ടുണ്‍ എന്നയാളാണ് ചിത്രം പകര്‍ത്തിയത്.

ചിത്രം മ്യാന്‍മറില്‍ നിന്നുള്ളതാണെങ്കിലും ജമ്മുവില്‍ ധാരാളം റൊഹിങ്ക്യന്‍ മുസ്ലിങ്ങളുടെ സാന്നിധ്യം നിഷേധിക്കാനാവില്ല. ഇക്കണോമിക് ടൈംസില്‍ 2018 ജൂണ്‍ 12 ന് റിപ്പോര്‍ട്ട് ചെയ്തതിന് അനുസരിച്ച്, ജമ്മു & കശ്മീരിലെ പാക് അനുകൂല തീവ്രവാദ സംഘടനകള്‍ക്ക് റൊഹിങ്ക്യന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

യുറേഷ്യന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്

ജമ്മു & കശ്മീരിലെ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് റൊഹിങ്ക്യന്‍ മുസ്ലിങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നതായി യുറേഷ്യന്‍ ടൈംസ് 2019 ഡിസംബര്‍ 20 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജമ്മുവില്‍ 5,000 ത്തിലധികം റൊഹിങ്ക്യന്‍ മുസ്ലിങ്ങള്‍ താമസിക്കുന്നുണ്ടെന്ന് പരാമര്‍ശിച്ച് 2015 ല്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

​വിധി

ജമ്മുവിലെ ഓരോ റൊഹിങ്ക്യന്‍ ദമ്പതികള്‍ക്കും 10 മുതല്‍ 12 വരെ കുട്ടികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ചിത്രം തെറ്റായ അവകാശം ഉന്നയിച്ച് പങ്കുവെച്ചതാണെന്ന് സമയം ഫാക്ട് ചെക്ക് കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ ചിത്രം മ്യാന്‍മറിലെ റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടേതാണ്. പ്രചരിക്കുന്ന ട്വീറ്റ് പൂര്‍ണ്ണമായും തെറ്റാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്