ആപ്പ്ജില്ല

Fact Check; അമിത് ഷാ കശ്മീരിനെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കുമെന്ന് മാധ്യമ റിപ്പോര്‍‍ട്ട്

രാജ്യം മുഴുവൻ ഹിന്ദു ഭൂരിപക്ഷത്തില്‍ കഴിയുമ്പോള്‍ ഒരു സംസ്ഥാനം മാത്രം എങ്ങിനെ മുസ്ലീം ഭൂരിപക്ഷത്തില്‍ കഴിയും. ഇതിനും നമ്മൾ മാറ്റം വരുത്തുമെന്നാണ് അമിത് ഷായുടെ പേരിൽ പ്രചരിക്കുന്നത്.

Samayam Malayalam 5 Apr 2020, 1:24 pm
കശ്മീരിനെ വീണ്ടും ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ അമിത് ഷായുടെ നിര്‍ദ്ദേശം എന്ന തരത്തില്‍ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന നിലയിലാണ് ഈ ചിത്രമുള്ളത്.
Samayam Malayalam samayam fact check
അമിത് ഷാ കശ്മീരിനെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കുമെന്ന് റിപ്പോര്‍‍ട്ട്


Also Read : രാജ്യത്ത് 3374 പേർക്ക് കൊവിഡ്; മരണസംഖ്യ 77 ആയി

വാദം


ഏപ്രില്‍ ഒന്നിന് റിപ്പോർട്ട് ചെയ്ത സംഭവം എന്ന തരത്തിലാണ് ചിത്രം സഹിതം പ്രചരണം നടക്കുന്നത്. സ്ക്രീന്‍ഷോട്ടില്‍ പറയുന്നത് ഇങ്ങനെ, 'ഇന്ത്യ പൂര്‍ണമായും ഹിന്ദു ഭൂരിപക്ഷത്തില്‍ കഴിയുമ്പോള്‍ എങ്ങിനെ ഒരു സംസ്ഥാനം മാത്രം മുസ്ലീം ഭൂരിപക്ഷത്തില്‍ കഴിയും, നമ്മള്‍ കശ്മീരിന്റെ ജനസംഖ്യാ കണക്ക് നാല് വർഷത്തിനുള്ളില്‍ മാറ്റും. അമിത് ഷാ വിശ്വ ഹിന്ദു പരിഷത്ത് കേഡറുകള്‍ക്കിടയിൽ ആവശ്യപ്പെട്ടു.'

സത്യാവസ്ഥ

പ്രചരിക്കുന്നത് തെറ്റായ സ്ക്രീന്‍ഷോട്ടാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് ഇത്തരത്തിൽ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

അതിനൊപ്പം തന്നെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരില്‍ ഒരിക്കലും ജനസംഖ്യാ കണക്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരവധി വട്ടം ആവര്‍ത്തിച്ചു പറഞ്ഞ കാര്യമാണ്.

കണ്ടെത്തിയ മാര്‍ഗ്ഗം

മാധ്യമത്തിന്റെ സമൂഹമാധ്യമങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഇത്തരത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് അസോസിയേറ്റ് എഡിറ്ററായ നീരജ് ചൗഹാന്‍ വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നതായി ശ്രദ്ധയില്‍ പെട്ടു. ട്വിറ്ററിലൂടെയാണ് സ്ക്രീന്‍ ഷോട്ട് സഹിതം പ്രതികരണവുമായി അവര്‍ രംഗത്തുവന്നത്.


തന്റെ പേരില്‍ ഇത്തരത്തില്‍ ഒരു വ്യാജവാര്‍ത്ത വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് താന്‍ നൽകിയ വാർത്തയോ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തയോ അല്ല. ആരോ ഒരാള്‍ ഇത് എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിക്കുന്നതാണ്. ഇത് പൂര്‍ണമായും തെറ്റായ വാര്‍ത്തയാണ്. എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനൊപ്പം ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും രംഗത്തുവന്നിരുന്നു. ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റിയിരിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.



അതിനൊപ്പം ഏപ്രില്‍ ഒന്നിന് വന്ന ലേഖനമായതിനാല്‍ ഏപ്രില്‍ ഫൂള്‍ ആക്കിയതാണോ എന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ വലിയ സാമുദായിക ലഹളകളിലേക്ക് വരെ പോകാൻ സാധ്യതയുള്ളതാണ്.

Also Read : കൊറോണ വൈറസ് തങ്ങൾക്ക് വരില്ലെന്ന് കരുതേണ്ട പാക്ക് ജനതയോട് ഇമ്രാൻ ഖാൻ

വിധി

അമിത് ഷാ കശ്മീരിനെ ഒരു ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനമാക്കുമെന്ന തരത്തില്‍ വാർത്ത നല്‍കിയ സംഭവത്തില്‍ പൂര്‍ണമായും തെറ്റായ വാര്‍ത്തയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്