ആപ്പ്ജില്ല

Fact Check։ ഇനിയും അഞ്ച് ഘട്ടങ്ങളിലായി ലോക്ക് ഡൗൺ തുടരും; അഞ്ചാം ഘട്ടം ഓഗസ്റ്റ് 10ന് അവസാനിക്കും; സത്യമെന്ത്

ഇനിയും അഞ്ച് ഘട്ടങ്ങളായാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് എന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൃത്യമായ തിയതി അടക്കം കുറിച്ചാണ് സന്ദേശങ്ങൾ പടച്ചുവിട്ടിരിക്കുന്നത്.

Samayam Malayalam 12 May 2020, 9:57 pm
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതായി ചില മാര്‍ഗരേഖകള്‍ പുറത്തുവിട്ടതായി റിപ്പോര്‍ട്ടുകള്‍. വാട്സാപ്പ് സന്ദേശങ്ങളായാണ് കേന്ദ്രസർക്കാർ വിജ്ഞാപനം എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.
Samayam Malayalam fact check
ഇനിയും അഞ്ച് ഘട്ടങ്ങളിലായി ലോക്ക് ഡൗൺ തുടരും; അഞ്ചാം ഘട്ടം ഓഗസ്റ്റ് 10ന് അവസാനിക്കും; സത്യമെന്ത്


Also Read : പ്രവാസികളുമായുള്ള രണ്ടാമത്തെ കപ്പലും കൊച്ചി തീരത്ത് എത്തി

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ദിവസമാണ് ഇത്തരത്തില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.

വാദം

പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇനിയും അഞ്ച് ഘട്ടങ്ങളായാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. ഓരോ ഘട്ടവും മൂന്ന് ആഴ്ചകളായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആദ്യ ഘട്ടം മെയ് 18ന് ആരംഭിക്കും, രണ്ടാം ഘട്ടം ജൂണ്‍ എട്ടിനും ആരംഭിക്കും. മൂന്നാം ഘട്ടം ജൂണ്‍ 29നും നാലാം ഘട്ടം ജൂലൈ 20നും അഞ്ചാം ഘട്ടം ഓഗസ്റ്റ് 10നും അവസാനിക്കും.

ഇതിന് പുറമെ, കൊറോണ വൈറസ് വ്യാപനം ശക്തമായാൽ ഈ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

സത്യാവസ്ഥ,

തീര്‍ത്തും തെറ്റായ ഒരു വാദമാണിത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വാദങ്ങളും പുറത്തുവിട്ടിട്ടില്ല.

കണ്ടെത്തിയ മാര്‍ഗ്ഗം,

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ നടത്തിയ ഫാക്ട് ചെക്ക് നടത്തിയിരുന്നു. ഇതില്‍ ഇത്തര‍ത്തില്‍ ഒരു സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.

Also Read : സൗദിയില്‍ ഒറ്റദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 1,911 കൊവിഡ് കേസുകള്‍; യുഎഇയില്‍ 783 രോഗബാധിതര്‍

ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോന്ധ ചെയ്ത് സംസാരിക്കവെ ലോക് ഡൗണ്‍ നാലാം ഘട്ടം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍‍ അനുസരിച്ചാകും ഇത് പ്രഖ്യാപിക്കുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ഓഗസ്റ്റ് വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് അദ്ദേഹം അറിയിച്ചില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്