Fact Check: ഇന്ത്യയിൽ സന്യാസിയും പൊലീസിനെ മർദ്ദിക്കും; പ്രചരിക്കുന്ന വീഡിയോയുടെ സത്യം എന്ത് ?

ഹിന്ദു സന്യാസിയുടെ വേഷം ധരിച്ച ഒരാളാണ് ഇത്തരത്തിൽ പൊലീസിനെ എടുത്ത് മർദ്ദിക്കുന്നത്. അയാൾ ബോധം കെടുന്നത് വരെ കഴുത്തിൽ പിടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Samayam Malayalam 10 Apr 2020, 5:48 pm
കാവി വേഷം ധരിച്ച് ഒരാള്‍ പൊലീസിനെ മർദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. എന്തുപറ്റി ഇന്ത്യന്‍ പൊലീസിന് എന്ന ചോദ്യവുമായാണ് ഈ വീഡിയോ പരക്കുന്നത്.
Samayam Malayalam
പൊലീസുകാരനെ മര്‍ദ്ദിക്കുന്ന ഹിന്ദു സന്യാസി എന്നാല്‍ സത്യം ഇങ്ങനെ


Also Read : COVID-19 LIVE: ആഗോളമരണസംഖ്യ 95000 കവിഞ്ഞു; യുഎസിൽ സ്ഥിതി ഗുരുതരം

വാദം

ഹിന്ദു സന്യാസി പൊലീസ് വേഷധാരിയായ ഒരാളെ മര്‍ദ്ദിക്കുന്നു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. കുറച്ച് നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷം പൊലീസുകാരന്‍ ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാട്സാപ്പിലൂടെയാണ് ഇത് ഏറ്റവുമധികം പ്രചരിക്കുന്നത്.

സത്യാവസ്ത

സന്യാസി മര്‍ദ്ദിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജമാണ്. ദൃശ്യങ്ങള്‍ കോണ്ടിനെന്റല്‍ റസലിങ്ങ് എന്റര്‍ടെയിന്‍മെന്റിന് (സിഡബ്ലിയു) വേണ്ടി പകര്‍ത്തിയ ഒരു നാടകീയമായ ദൃശ്യമാണ്. പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ദൃശ്യങ്ങളില്‍ കാണുന്നത് യഥാര്‍ത്ഥ സന്യാസിയോ പൊലീസുകാരനോ അല്ല.

പ്രചരിക്കുന്ന യഥാർത്ഥ വീഡിയോ



കണ്ടെത്തിയ മാര്‍ഗ്ഗം

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ കീഫ്രെയിമുകള്‍‍ വച്ച് ഫാക്ട് ചെക്ക് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന കാര്യം വ്യക്തമായത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ യഥാര്‍ത്ഥ വീഡിയോ 2019 മാര്‍ച്ച് 18ന് സിഡബ്ലിയു ഔദ്യോഗിക ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തതാണെന്നും കണ്ടെത്തി.

വളരെ നാടകീയമായി നിര്‍മ്മിച്ച ഈ വീഡിയോ ആണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുന്നതാണ്. അതിന് പുറമെ വീഡിയോ ഡിസ്ക്രിപ്ഷനില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Also Read : ഇസ്ലാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രവാസിക്ക് ജോലി നഷ്ടമായി

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോയുടെ 2.48 മിനിട്ടിന് ശേഷമുള്ള ദൃശ്യങ്ങളാണ്. ഒപ്പം വ്യാജമായ അടുക്കുറിപ്പുകളും. ഇന്ത്യയിലെ ആദ്യ റസലിങ്ങ് എന്റര്‍ടെയിൻമെന്റ് അക്കാദമിയാണ് സിഡബ്ലിയുഇ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്Open App