ആപ്പ്ജില്ല

അല്ല, ഇത് ഗുലാം നബി ആസാദിൻ്റെ വീടല്ല, സത്യം ഇതാണ്

കോൺഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്‍റ വീട് എന്ന പേരിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സത്യത്തിന്‍റെ അംശം പോലുമില്ലാത്ത ഈ വാര്‍ത്ത പങ്കുവെച്ചത് നിരവധി പേരാണ്.

Samayam Malayalam 21 Aug 2019, 10:05 pm

ഹൈലൈറ്റ്:

  • ഗുലാം നബി ആസാദിന്‍റെ വീട് എന്ന പേരിൽ വ്യാജപ്രചാരണം
  • പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് ശ്രീനഗറിലെ പ്രശസ്തമായ സ്ഥാപനത്തിന്‍റെ ചിത്രം
  • നുണ പ്രചരണത്തിന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam taj vivanta
ചിത്രത്തിൽ കാണുന്ന മനോഹരമായ ഈ മന്ദിരം കോൺഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്‍റെ കശ്മീരിലെ വീടാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സാപ്പിലും ചിത്രവും ഇത്തരത്തിൽ ഒരു സന്ദേശവും പ്രചരിക്കുന്നുണ്ട്.

മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എന്ന് ട്വിറ്ററിൽ വിശേഷിപ്പിക്കുന്ന എൻ കെ സൂദും സമാനമായ ട്വീറ്റ് പങ്കുവെച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഈ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.

പക്ഷെ എന്താണ് സത്യം

ഈ ചിത്രം താജ് ഹോട്ടൽസിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ വിവാന്ത ദാൽ വ്യൂ ആണെന്താണ് സത്യം. ശ്രീനഗറിലാണ് ഈ ഹോട്ടലുള്ളത്. ഇത് ഗുലാം നബി ആസാദിന്‍റെ വീടല്ല.

സത്യാവസ്ഥ കണ്ടെത്തിയതിങ്ങനെയാണ്


ഗൂഗിളിൽ ലളിതമായ ഒരു റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയാൽ സത്യം വെളിപ്പെടും. ശ്രീനഗറിലെ താജ് വിവാന്ത ഹോട്ടലാണ് ഇതെന്ന് ഗൂഗിൾ റിസള്‍ട്ടിൽ മനസ്സിലാകും. വിവിധ ട്രാവൽ വെബ്സൈറ്റുകളിലും മുറികള്‍ ബുക്ക് ചെയ്യാനുള്ള വെബ് സൈറ്റുകളിലും ഹോട്ടലിന്‍റെ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഹോട്ടലിന്‍റെ വെബ്സൈറ്റിൽ തന്നെ ഇതിന്‍റെ കൂടുതൽ വ്യക്തമായ ഒരു ചിത്രവും ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്