ആപ്പ്ജില്ല

Fact Check: ഇമ്രാൻ ഖാൻ്റെ പ്രസ്‌താവന; പാകിസ്ഥാനികളുടെ വിസ ഫ്രാൻസ് കൂട്ടമായി റദ്ദാക്കി? പ്രചരിച്ച വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്

ഫ്രാൻസിൻ അധ്യാപകൻ്റെ തലവെട്ടിയ സംഭവം ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെ ഫ്രഞ്ച് സർക്കാർ നിലപാട് ശക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ രംഗത്തുവന്നത്

Samayam Malayalam 2 Nov 2020, 5:21 pm
പാരിസ്: അധ്യാപകൻ്റെ തലവെട്ടിയ സംഭവത്തിൽ അന്വേഷണവും റെയ്‌ഡും ഫ്രാൻസിൻ ശക്തമായി തുടരുന്നതിനൊപ്പം വിവാദങ്ങളും രൂക്ഷമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലീം വിഭാഗത്തിനെതിരെ നിലപാട് കൈക്കൊള്ളുന്നുവെന്ന് പകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ രൂക്ഷമാകുന്ന ഇസ്ലാമോഫോബിയക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞയാഴ്‌ച വ്യക്തമാക്കിയിരുന്നു.
Samayam Malayalam പ്രചരിച്ച ട്വീറ്റ്. Photo:  Times Now
പ്രചരിച്ച ട്വീറ്റ്. Photo: Times Now


അവകാശവാദം

ഫ്രഞ്ച് സർക്കാരിൻ്റെ നടപടിയിൽ പാകിസ്ഥാനിലും ബംഗ്ലാദേശിലും പ്രതിഷേധം ശക്തമാണ്. ഇതിനിടെ ഇമ്മാനുവൽ മാക്രോണിനെതിരെ പാക് സർക്കാർ ആരോപണം ശക്തമാക്കിയതിൻ്റെ തിരിച്ചടിയായി
118 പാകിസ്ഥാനികളുടെ വിസ റദ്ദാക്കിയതായും 183 പേരുടെ സന്ദർശക വിസ ഫ്രഞ്ച് അധികൃതർ നിരസിച്ചതായുമുള്ള വാർത്ത കഴിഞ്ഞ ശനിയാഴ്‌ച മുതൽ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം ശക്തമായത്. ഒരു ട്വിറ്റർ പേജിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഫ്രഞ്ച് സർക്കാർ വിസ റദ്ദാക്കിയവരിൽ ഒരാൾ പാക് ലഫ്റ്റനന്റ് ജനറൽ അഹ്മദ് ഷുജ പാഷയുടെ സഹോദരിയാണെന്നും അവർ രോഗബാധിച്ച് ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനാണ് ഫ്രാൻസിൻ എത്തിയതെന്നും ട്വിറ്റർ പോസ്‌റ്റിൽ പറയുന്നു. 187 പേരുടെ വിസ റദ്ദാക്കിയെന്ന തരത്തിലും വാർത്ത പ്രചരിച്ചിരുന്നു.

പ്രചരിച്ച ട്വീറ്റ്. Photo: Times now


സത്യാവസ്ഥ

പാക് പൗരന്മാരുടെ വിസ റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഫ്രാൻസിലെ പാകിസ്ഥാൻ എംബസി വ്യക്തമാക്കി. വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ട്വീറ്റ് പുറത്തുവന്നതെന്ന് അധികൃതർ പറഞ്ഞു. പാരീസിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് മാത്രമേയുള്ളൂ. സമാനമായ രീതിയിൽ കാണപ്പെട്ട അക്കൗണ്ടും ട്വീറ്റും വ്യാജമാണ്. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാകും ഇതെന്നും എംബസി വ്യക്തമാക്കി.

കണ്ടെത്തിയ മാർഗം

ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിട്ടും പാക് പൗരന്മാരുടെ വിസ ഫ്രഞ്ച് സർക്കാർ റദ്ദാക്കിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവിധ മാധ്യമങ്ങളും ഈ വാർത്ത പങ്കുവച്ചിരുന്നു. നടത്തിയ പരിശോധനയിലാണ് സത്യാവസ്ഥ തിരിച്ചറിഞ്ഞത്. വ്യാജ പേരിലുണ്ടാക്കിയ ഒരു ട്വിറ്റർ പേജിൽ നിന്നാണ് ഈ വാർത്ത പ്രചരിച്ചത്. ഈ വാർത്തയുമായി എംബസിക്കോ ഫ്രഞ്ച് സർക്കാരിനോ യാതൊരു പങ്കുമില്ലെന്നും പരിശോധനയിൽ വ്യക്തമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്