ആപ്പ്ജില്ല

Fact Check: ആരാണ് മുഖ്യമന്ത്രിയാകേണ്ടത്? ചൗഹാൻ്റെ വീഡിയോയിൽ 'കള്ളക്കളിയുമായി' കോൺഗ്രസ്

മധ്യപ്രദേശ് കോൺഗ്രസ് ഘടകം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ച ഒരു വീഡിയോ ദൃശ്യമാണ് വൈറലായത്. മുഖ്യമന്ത്രിയായി ആരെയാണ് കൂടുതൽ ഇഷ്‌ടപ്പെടുന്നതെന്ന ചോദ്യത്തിന് ജനങ്ങൾ നൽകുന്ന ചോദ്യവും മറുപടിയുമാണ് വീഡിയോയിലുള്ളത്

Samayam Malayalam 21 Sept 2020, 8:46 pm
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച ഒരു ട്വീറ്റ് ചോദ്യം ചെയ്യപ്പെടുകയാണ്. മധ്യപ്രദേശ് കോൺഗ്രസ് ഘടകം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ച ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംസ്ഥാന മുഖ്യമന്ത്രിയായി ആരെയാണ് കൂടുതൽ ഇഷ്‌ടപ്പെടുന്നതെന്ന ചോദ്യത്തിന് ജനങ്ങൾ നൽകിയെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് വിവാദമാകുന്നത്.
Samayam Malayalam കോൺഗ്രസ് പുറത്തുവിട്ട വീഡിയോ
കോൺഗ്രസ് പുറത്തുവിട്ട വീഡിയോ


അവകാശവാദം

ആരെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ ചോദ്യത്തിന് ജനങ്ങൾ കമൽ നാഥ് എന്ന് വിളിച്ച് പറയുന്ന ദൃശ്യമാണ് ട്വിറ്റർ പേജിലൂടെ മധ്യപ്രദേശ് കോൺഗ്രസ് പുറത്തുവിട്ടത്. നിരവധിയാളുകൾ വീഡിയോ കാണുകയും ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തു.

സത്യാവസ്ഥ ഇങ്ങനെ

മധ്യപ്രദേശ് കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ ചർച്ചയായതൊടെയാണ് ടൈംസ് ഫാക്‌ട് ചെക്ക് സത്യാവസ്ഥ കണ്ടെത്തി. വീഡിയോയുടെ ഓഡിയോയിൽ കൃത്യമത്വം സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഓഡിയോയിൽ ജനങ്ങൾ ‘ശിവരാജ്’ വിളിച്ച് പറയുന്നത് കമൽ നാഥ് എന്നാക്കി മാറ്റിയതായി കണ്ടെത്തി. 2020 സെപ്റ്റംബർ 20ന് ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോയിൽ കൊവിഡ്-19 പശ്ചാത്തലത്തിൽ ചൗഹാൻ മാസ്‌ക് ധരിച്ചിട്ടുള്ളതായും കണ്ടെത്തി.


വെർഡിക്‌റ്റ്

ചൗഹാനാണ് ഇഷ്‌ടപ്പെട്ട മുഖ്യമന്ത്രി എന്നാണ് വീഡിയോയിൽ ജനങ്ങൾ പറയുന്നത്. ഈ ദൃശ്യത്തിലാണ് കൃത്യമത്വം നടന്നത്. വീഡിയോയിൽ ചൗഹാനെന്ന് ജനങ്ങൾ പറയുന്ന ഭാഗത്താണ് കൃത്യമത്വം വരുത്തിയത്. ഇക്കാര്യം ബിജെപി നേതൃത്വവും സ്ഥിരീകരിക്കുന്നുണ്ട്. ടൈംസ് ഫാക്‌ട് ചെക്കിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ ഓഡിയോയിൽ മാറ്റം വരുത്തിയതായി കണ്ടെത്തി. ഈ വീഡിയോ കോൺഗ്രസ് ട്വിറ്റ് ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്