ആപ്പ്ജില്ല

Fact Check: ഹിന്ദുവെന്ന കാരണത്താല്‍ പാക്കിസ്ഥാനില്‍ യുവതികള്‍ക്ക് നേരെ മര്‍ദ്ദനം ? എന്നാല്‍ സത്യാവസ്ഥ ഇങ്ങനെ

തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ച് പോലീസിൽ പരാതി പറഞ്ഞതിനാണ് ഇത്തരത്തിൽ മർദ്ദനം എന്നാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ മതനിരപേക്ഷമായ ഇന്ത്യ പൗരത്വ ഭേദഗതി നിയമതത്തെക്കുറിച്ച് മനസ്സിലാക്കണമെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

Samayam Malayalam 10 Feb 2020, 12:39 pm
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ നേരിടുന്ന പീഡനം എന്ന നിലയില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പോലീസിൽ പരാതി പറഞ്ഞതിന് പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ ഹിന്ദു സ്ത്രീകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് നേരിടുന്ന പീഡനം എന്ന നിലയിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. എന്നാല്‍, വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് തെളിയുകയായിരുന്നു.
Samayam Malayalam false claim on hindu women beaten up in pakistan
പാകിസ്ഥാനില്‍ ഹിന്ദു യുവതികള്‍ക്ക് നേരെ മര്‍ദ്ദനമെന്ന് വ്യാജവാർത്ത


പ്രചരിക്കുന്നത്

ചുരിദാര്‍ ധരിച്ച രണ്ട് സ്ത്രീകളെ ലാത്തിയും മറ്റും ഉപയോഗിച്ച് ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ ഉറക്കെ കരയുന്നതും വീഡിയോയില്‍ കാണുവാന്‍ സാധിക്കും. 'ഈ ഹീന്ദു സ്ത്രീകള്‍ ചെയ്ത ഒരേയൊരു തെറ്റ് എന്നത് പാക്കിസ്ഥാനിലെ സിന്ധില്‍ തങ്ങള്‍ക്ക് നേരെയുണ്ടായ പീഡനങ്ങളില്‍ പരാതി പറഞ്ഞുവെന്ന് മാത്രമാണ്. ഇപ്പോള്‍ മതനിരപേക്ഷമായ ഇന്ത്യ പൗരത്വ ഭേദഗതി നിയമതത്തെക്കുറിച്ച് മനസ്സിലാക്കണമെന്നും' വീഡിയോക്കൊപ്പം ഹിന്ദിയില്‍ എഴുതിയിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നു.


പാക്കിസ്ഥാനിൽ ഹിന്ദു സ്ത്രീകളെ മര്‍ദ്ദിക്കുന്നതായി പ്രചരിക്കുന്ന പോസ്റ്റ്


യാഥാര്‍ത്ഥ്യം

എന്നാല്‍, പാക്കിസ്ഥാനിലേത് എന്ന തരത്തില്‍ പ്രചരിക്കുന്നത് ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ 2018ലുണ്ടായ സംഭവത്തിന്റെ വീഡിയോയാണ്. മകന്‍ തന്റെ അമ്മയേയും സഹോദരിയേയും മര്‍ദ്ദിക്കുന്നതാണ് ഈ ദൃശ്യം. ശുചിമുറി ഉപയോഗിച്ചതിനാണ് അമ്മയേയും മകളേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഈ വിഡീയോ ദൃശ്യത്തില്‍ കാണുന്നത് പാക്കിസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ അല്ലേന്നും ഇത് തെളിയിക്കുന്നു.



കണ്ടെത്തിയ മാര്‍ഗം

വിശദമായ പരിശോധനയില്‍ ജമ്മുവില്‍ അമ്മയേയും മകളേയും ദയയില്ലാതെ മര്‍ദ്ദിക്കുന്ന ആളുടെ വീഡിയോ എന്ന തലക്കെട്ടോടെ ദൃശ്യവും വാര്‍ത്തയും പുറത്തുവന്നിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വീഡിയോയില്‍ കണ്ടയാളുടെ പേര് പവന്‍ കുമാര്‍ എന്നാണെന്നും വ്യക്തമായി. ഇതിന് പുറമെ, കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2018 ജൂണ്‍ 21ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടും ഇത് സംബന്ധിച്ച് പുറത്തുവന്നിരുന്നു. ജമ്മു കശ്മീരില്‍ വിധവയേയും മകളേയും ക്രൂരമായി മര്‍ദ്ദിച്ചതിന് യുവാവ് അറസ്റ്റില്‍ എന്ന് തലക്കെട്ടോടെ വാര്‍ത്ത ചെയ്തിരുന്നു. ഈ വാര്‍ത്തയിലും അറസ്റ്റിലായ ആളുടെ പേര് പവന്‍ കുമാര്‍ എന്ന് കാണിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്