ആപ്പ്ജില്ല

യുപിയില്‍ ഒാരോ 12 മണിക്കൂറിലും കുറ്റവാളികളുമായി ഒരു ഏറ്റുമുട്ടല്‍

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ആറു മാസത്തിനിടയ്ക്ക് പോലീസും കുറ്റവാളികളും തമ്മില്‍ 430 ഏറ്റുമുട്ടലുകളാണ് നടന്നത്

TNN 20 Sept 2017, 12:03 pm
ലക്നൗ: യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ആറു മാസത്തിനിടയ്ക്ക് പോലീസും കുറ്റവാളികളും തമ്മില്‍ 430 ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. അതായത് ഒാരോ 12 മണിക്കൂറിലും ഒാരോ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് നടക്കുന്നത്. മാര്‍ച്ച് 20നും സെപ്റ്റംബര്‍ 18നുമിടയില്‍ നടന്ന 431 ഏറ്റമുട്ടലുകളിലായി 17 പേരാണ് കൊല്ലപ്പെട്ടത്.
Samayam Malayalam 1 encounter every 12 hours up cops have new strategy for crime control
യുപിയില്‍ ഒാരോ 12 മണിക്കൂറിലും കുറ്റവാളികളുമായി ഒരു ഏറ്റുമുട്ടല്‍


22 പോലീസകാര്‍ ഏറ്റമുട്ടലില്‍ മരിക്കുകയും 88പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെയായി 1106 കുറ്റവാളികളെ പോലീസിന് പിടികൂടാനുമായെന്ന് യുപി പോലീസ് പുറത്തുവിട്ട ഓദ്യോഗിക രേഖകളില്‍ പറയുന്നു. വരും ദിവസങ്ങളിലും ഏറ്റുമുട്ടലുകളുമായി മുന്നോട്ടു പോകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് കുമാര്‍ പറഞ്ഞു.

ഏറ്റമുട്ടലിന് നേതൃത്വം നല്‍കുന്ന സംഘത്തിന് ഒരു ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്നും പോലീസാണ് മുന്നില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറ‍ഞ്ഞു.

1 Encounter Every 12 Hours: UP Cops Have New Strategy For Crime Control

After the Yogi Adityanath-led BJP government came to power in Uttar Pradesh with a promise to improve law and order, encounters have been taken up as part of a new strategy to control crime, the police have said

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്