ആപ്പ്ജില്ല

ഉത്തര്‍പ്രദേശില്‍ ട്രക്കിന് പിന്നില്‍ ബസ് ഇടിച്ച് വന്‍ അപകടം; 14 പേര്‍ മരിച്ചു, 31 പേര്‍ക്ക് പരിക്ക്

ടയർ മാറ്റുന്നതിന് വേണ്ടി നിർത്തിയിട്ട ട്രക്കിന് പിന്നിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസമയത്ത് 40 തോളം ആളുകൾ ബസിലൂണ്ടായിരുന്നു. മൂന്ന് മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഇവരെ പുറത്തെടുത്തത്.

Samayam Malayalam 13 Feb 2020, 10:12 am
ഫിറോസബാദ്: ഉത്തര്‍പ്രദേശില്‍ ആഗ്ര ലഖ്നൗ എക്സ്പ്രസ് വേയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ബസ്സില്‍ 40 പേരോളമുണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam Bus accident
ഉത്തര്‍പ്രദേശില്‍ ട്രക്കിന് പിന്നില്‍ ബസ് ഇടിച്ച് വന്‍ അപകടം


Also Read: കൊറോണ: ചൈനയില്‍ മരണം 1368; ഹുബെയില്‍ ഇന്നലെ മരിച്ചത് 242 പേര്‍; ലോകമാകെ 60286 രോഗബാധിതര്‍

ഫിറോസാബാദ് ജില്ലയിലെ ഭദന്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സയ്ഫയി മിനി പിജിഐയിലെ അത്യാഹിത വിഭാഗതത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് പോകുകയായിരുന്നു ബസ്. ഡബിള്‍ ഡെക്കര്‍ ബസ് ടയര്‍ മാറുന്നതിന് വേണ്ടി നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഭാഗീകമായി തകര്‍ന്ന ബസില്‍ നിന്നും മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ബസില്‍ കുടുങ്ങികിടന്നവരേ പുറത്തെത്തിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടര്‍ക്കും എസ്പിക്കും നിര്‍ദ്ദേശം നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്