ആപ്പ്ജില്ല

ഐഷയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി തുടരുന്നു; 15 പേർ പാർട്ടി വിട്ടു

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഐഷയ്ക്കെതിരെ കേസെടുത്തതാണ് രാജി കാരണമെന്ന് നേതാക്കൾ കത്തിൽ വ്യക്തമാക്കി.

Samayam Malayalam 13 Jun 2021, 10:42 am

ഹൈലൈറ്റ്:

  • രാജ്യദ്രോഹ കുറ്റം ചുമത്തിയതാണ് രാജിയിലേക്ക് നയിച്ചത്
  • നേതാക്കളും പ്രവർത്തകരും രാജിവെച്ചു
  • ബിജെപി അധ്യക്ഷനാണ് പരാതിക്കാരൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam BJP Flag
പ്രതീകാത്മക ചിത്രം |TOI
കൊച്ചി: സംവിധായകയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പിന്നാലെ ബിജെപി അംഗത്വം രാജിവെച്ച് നേതാക്കളും പ്രവർത്തകരും. 15 പേരാണ് അവസാനം പാർട്ടി വിട്ടിരിക്കുന്നത്. ഐഷയ്ക്കെതിരെ കേസെടുത്തതാണ് രാജി കാരണമെന്ന് നേതാക്കൾ കത്തിൽ വ്യക്തമാക്കി.
തമിഴ്നാട്ടിൽ വനിതകൾ പൂജാരികളാകും; നിർണ്ണായക പ്രഖ്യാപനം
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുൽത്താനയ്ക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.

പ്രഫുൽ പട്ടേലിനെ ചാനൽ ചര്‍ച്ചയ്ക്കിടെ 'ബയോവെപൺ' (ജൈവായുധം) എന്നു വിശേഷിപ്പിച്ചതിനെത്തുടർന്നാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കേസെടുത്തതിനു പിന്നാലെ തന്റെ പ്രയോഗം പ്രഫുൽ പട്ടേലിനെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹത്തിന്റെ കൊവിഡ് പ്രതിരോധ നയത്തെ മുൻനിർത്തിയാണ് അത്തരത്തിൽ അഭിപ്രായപ്പെട്ടതെന്നും ഐഷ പറഞ്ഞു.

3 വയസുകാരനെ രക്ഷിക്കാന്‍ 16 കോടി രൂപ വിലയുള്ള മരുന്ന്; വാങ്ങുന്നത് ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന്
അതേസമയം വിവാദങ്ങൾ ശക്തമായിരിക്കെ പ്രഫുൽ പട്ടേൽ ഈ മാസം 16 ന് ലക്ഷദ്വീപിലെത്തും. 23 വരെ അദ്ദേഹം ലക്ഷദ്വീപിൽ തുടരും. ദ്വീപിലെ ജനവാസങ്ങൾ പ്രദേശങ്ങളിൽ പ്രഫുൽ പട്ടേൽ സന്ദർശനം നടത്തും. ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ അധികൃതർ ദ്വീപിലെ ഉദ്യോഗസ്ഥർ നിർദേശം നൽകി. പ്രദേശിക എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്