ആപ്പ്ജില്ല

യോഗി ആദിത്യനാഥിന് ഭീഷണി; 16 കാരനെ തടവിലിട്ട് യുപി സർക്കാർ

കൗമാരക്കാരൻ അയച്ച ഭീഷണി സന്ദേശം എന്താണെന്ന് വ്യക്തമാക്കാൻ യുപി പോലീസ് തയ്യാറായിട്ടില്ല.

Samayam Malayalam 24 Nov 2020, 1:45 pm
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് 16 കാരനെ കസ്റ്റഡിയിലെടുത്തു. യോഗി ആദിത്യനാഥിന്റെ വാട്സാപ്പ് നമ്പറിൽ ഭീഷണി സന്ദേശം അയച്ചുവെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് വാട്സാപ്പ് നമ്പറിൽ സന്ദേശം ലഭിച്ചതെന്ന് പോലീസ് പറയുന്നു.
Samayam Malayalam yogi adithyanath
യോഗി ആദിത്യനാഥ് |TOI


Also Read: ദളിത് കുടുംബത്തിനൊപ്പം അമിത് ഷാ ഭക്ഷണം കഴിച്ചു; പാചകം ചെയ്തത് ബ്രാമണൻ: 'ഷോ' ആണെന്ന് മമത

സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല. എന്നാൽ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ ഭീഷണി സന്ദേശത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സന്ദേശം അയച്ച മൊബൈൽ ഫോണും സിം കാർഡും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ ഒവൈസിയുടെ എഐഎംഐഎം; 25- 30 സീറ്റുകളിലെങ്കിലും മത്സരിക്കും

കൗമാരക്കാരനെ ആഗ്രയിൽ നിന്നും ലഖ്നൗവിലെത്തിച്ച് ജുവനൈൽ ജസ്റ്റിസ് ബോ‍ര്‍ഡിനു മുന്നിൽ ഹാജരാക്കി. തുട‍ര്‍ന്ന് കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ കുമാ‍ര്‍ പറ‍ഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്