ആപ്പ്ജില്ല

187 കോടിപതികൾ; 94 ക്രിമിനൽ കേസ് പ്രതികൾ; മധ്യപ്രദേശ് നിയമസഭ ഇങ്ങനെ

കൊലക്കുറ്റവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുമെതിരെയുള്ള കേസുകളുമാണ് ക്രിമിനൽ എംഎൽഎമാർക്കെതിരെയുള്ളത്.

Samayam Malayalam 15 Dec 2018, 8:50 pm
ന്യൂഡൽഹി: 230 അംഗ നിയമസഭാംഗങ്ങളിൽ മധ്യപ്രദേശ് നിയമസഭയിൽ 187 കോടിപതികൾ. 94 പേർക്കെതിരെ ക്രിമിനൽ കേസുള്ളതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിജെപിയുടെ 109ൽ 91 എംഎൽഎമാരും കോടിപതികളാണ്. കോൺഗ്രസിന്റെ 114ൽ 90, ബിഎസ്പിയുടെ രണ്ടിൽ ഒരാളും, സമാജ്വാദി പാർടിയുടെ ഒന്നും എംഎൽഎമാരാണ് കോടിപതികളായുള്ളത്. നാല് സ്വതന്ത്ര എംഎൽഎമാരും കോടിപതി പട്ടികയിലുണ്ട്.
Samayam Malayalam Budget-2018-pti.


10.7 കോടി രൂപയാണ് മധ്യപ്രദേശിൽ വിജയികളായ എംഎൽഎമാരുടെ ശരാശരി സ്വത്ത്. 226 കോടി രൂപയുടെ സ്വത്തുമായി ബിജെപിയുടെ സത്യേന്ദ്ര പഥക് ആണ് ഒന്നാമത്. ബിജെപിയുടെതന്നെ രാം ദങ്കേരാണ് ഏറ്റവും കുറഞ്ഞ സ്വത്തുള്ള എംഎൽഎ. 50,749 രൂപയാണ് അദ്ദേഹത്തിന്റെ സ്വത്ത്.

2013ൽ ക്രിമിനൽ കേസിലെ പ്രതികളായ 73 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. നിലവിലുള്ള 94 എംഎൽഎമാരിൽ 47 പേർ കൊലക്കുറ്റവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുമെതിരെയുള്ള കേസുകളിൽ വിചാരണ നേരിടുന്നവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്