ആപ്പ്ജില്ല

കശ്​മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ അനന്ദനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്​ബുൾ മുജാഹിദീൻ തീവ്രവാദികൾ കൊല്ല​പ്പെട്ടു

Samayam Malayalam 29 Aug 2018, 11:16 am
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ദനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ സുരക്ഷ സേനയുമായി ഉണ്ടായ വെടിവെപ്പിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദീനിലെ ഉയർന്ന കമാൻഡർമാരാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Samayam Malayalam sdefsed


വീടിനുള്ളിൽ ഒളിഞ്ഞിരുന്ന ഭീകരർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. മേഖലയിലെ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചതായി സൈന്യം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്