ആപ്പ്ജില്ല

മധ്യപ്രദേശില്‍ 17 കാരിയെ വിവാഹം കഴിച്ച യുവതി കസ്റ്റഡിയില്‍

17 കാരിയായ മകളെ കാണാതായതായി പ്രദേശത്തെ താമസക്കാരൻ ബുധെ ബാലാജി പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

Samayam Malayalam 28 Jun 2020, 12:14 pm
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam 20 year old woman was arrested for allegedly eloping with her minor partner
മധ്യപ്രദേശില്‍ 17 കാരിയെ വിവാഹം കഴിച്ച യുവതി കസ്റ്റഡിയില്‍

മധ്യപ്രദേശിലെ ഗുന പട്ടണത്തിൽ ആണ് സംഭവം നടന്നത്. 17 കാരിയായ മകളെ കാണാതായതായി പ്രദേശത്തെ താമസക്കാരൻ ബുധെ ബാലാജി പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Also Read: പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച ഡോക്ടർ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

അന്വേഷണത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ശിവപുരി ജില്ലയിലെ ഒരു ബന്ധുവിനെയും കാണാതായതായിരുന്നു.സ്വന്തം ഗ്രാമത്തില്‍ നിന്നും ദൂരെ താമസിക്കുന്ന ഇവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതി പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

Also Read: ഷംന കാസിം ബ്ലാക്ക്മെയിലിങ്ങ്։ യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയ്ക്കായി തെരച്ചില്‍

പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ അറസ്റ്റ് ചെയ്തു.പ്രായപൂർത്തിയാകാത്ത 17 വയസുകാരിയെ കൗൺസിലിംഗിന് ശേഷം പോലീസ് കുടുംബത്തേടൊപ്പം വിട്ടയച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്