ആപ്പ്ജില്ല

വയറുവേദന; യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്‌തത് 24 കിലോ ഭാരമുള്ള മുഴ, ഡോക്‌ടർമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മേഖാലയിലെ വെസ്‌റ്റ് ഗരോ ഹിൽസിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതി അപകട നില തരണം ചെയ്‌തതായും ചികിത്സകൾ തുടരുകയാണെന്നും ഡോക്‌ടർമാർ. അഭിനന്ദിച്ച് മുഖ്യമന്ത്രി സാങ്മ

Samayam Malayalam 5 Aug 2020, 8:55 pm
ഷില്ലോംഗ്: യുവതിയുടെ വയറ്റിൽ നിന്നും 24 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്‌തു. മേഖാലയിലെ വെസ്‌റ്റ് ഗരോ ഹിൽസിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടന്നത്. യുവതി അപകട നില തരണം ചെയ്‌തതായും നിരീക്ഷണം തുടരുകയാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: സുശാന്തിൻ്റെ ആരാധകർ ഭീഷണിപ്പെടുത്തുന്നു, ലഭിക്കുന്നത് നൂറിലധികം കോളുകൾ; ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

കടുത്ത വയറു വേദനയെത്തുടർന്ന് ജൂലൈ 29നാണ് 37 കാരിയായ യുവതി ട്യൂര മെറ്റേണിറ്റി ആൻഡ് ചൈല്‍ഡ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം നടത്തിയ സ്‌കാനിങിൽ മുഴ കണ്ടെത്തിയതോടെ ഡോക്‌ടർമാർ അടിയന്തര ശസ്‌ത്രക്രിയ നടത്തുകയായിരുന്നു.

രണ്ട് ഗൈനക്കോളജിസ്‌റ്റ് ഡോക്‌ടർമാർ മൂന്ന് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ നടത്തിയാണ് യുവതിയുടെ വയറിൽ നിന്നും മുഴ നീക്കം ചെയ്‌തത്. 24 കിലോഗ്രാം ഭാരമുള്ള മുഴയാണ് നീക്കം ചെയ്‌തത്. പരിശോധനയിൽ മുഴ കണ്ടെത്തിയിരുന്നതായും എന്നാൽ ഇത്രയും വലിയ മുഴയായിരുക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.

മുഴ ക്യാൻസർ ആണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഇക്കാര്യം വ്യക്തമാകുന്നതിനാണ് 'ബയോപ്‌സി' പോലുള്ള മെച്ചപ്പെട്ട പരിശോധനൾ ആവശ്യമാണ്. ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ മുഴകളും ക്യാൻസറല്ല. അപൂര്‍വ്വമായാണ് ഇത്രയും വലിയ മുഴ കണ്ടെത്തുന്നത്.
ശ്രമകരമായ ജോലിയാണ് നടത്തിയതെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.

Also Read: 70 കിമീ വേഗതയിൽ കാറ്റ്; കനത്ത മഴ; മുംബൈയിൽ ജാഗ്രത

നിലവിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ യുവതിക്ക് ഇല്ല. കൃത്യമായ പരിശോധനയും നിരീക്ഷണവും തുടരുകയാണ്. അപകടകരമായ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്‌ടർമാരെ അഭിനന്ദിക്കുന്നതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ ട്വീറ്റ് ചെയ്‌തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്