ആപ്പ്ജില്ല

മാവോയിസ്റ്റ് ആക്രമണം: കൊല്ലപ്പെട്ട CRPF-കാരുടെ എണ്ണം 26 ആയി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടത്തിയ

TNN 24 Apr 2017, 10:39 pm
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ 26 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് 12.25നാണ് ആക്രമണം ഉണ്ടായത്. 6 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം നടത്തിവരികയാണ്. 7 പേരെ കാണാതായി.
Samayam Malayalam 26 crpf men killed in encounter with maoists in sukma
മാവോയിസ്റ്റ് ആക്രമണം: കൊല്ലപ്പെട്ട CRPF-കാരുടെ എണ്ണം 26 ആയി


90 പേര്‍ അടങ്ങിയ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് 300 പേര്‍ അടങ്ങിയ മാവോയിസ്റ്റ് സംഘം ആക്രമിച്ചത്. ഛത്തീസ്ഗഡില്‍ അടുത്ത കാലത്തായി നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ഡല്‍ഹി പരിപാടികള്‍ റദ്ദാക്കി റായ്പൂരിലേക്ക് തിരിച്ചു. അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. മാവോയിസ്റ്റ് ബാധിത മേഖലയായ ബര്‍കാപാല്‍ -ചിന്റഗുഫ ഭാഗത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സി.ആര്‍.പി.എഫിലെ 74 ബറ്റാലിയന്‍ ജവാന്‍മാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.


26 CRPF men killed
26 CRPF men killed in encounter with Maoists in Sukma

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്